സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നിറഞ്ഞു നിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. സെലിബ്രിറ്റികളായി അറിയപ്പെടുന്നവരും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന വരും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന തിരക്കിലാണ്. പല രീതിയിൽ പലതരത്തിൽ പല സ്ഥലങ്ങളിൽനിന്നുള്ള ഫോട്ടോഷൂട്ടുകൾ കാണാൻ സാധിക്കും.
ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. ഓരോ പ്രത്യേകമായ പരിപാടികൾ ഫോട്ടോഷൂട്ട് ലൂടെ ആരാധകരെ അറിയിക്കുന്ന തിരക്കിലാണ് ഇന്ന് ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും. അതേപോലെ കല്യാണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതായി കാണാൻ സാധിക്കും.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് പ്രെഗ്നൻസി ഫോട്ടോഷൂട്ട്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇത്തരത്തിലുള്ള പ്രഗ്നസി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കാറുണ്ട്. ഇവർ ധരിക്കുന്ന വസ്ത്രധാരണയാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പുതിയ പ്രഗ്നൻസി ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സോനം കപൂർ ആണ് പ്രഗ്നൻസി ഫോട്ടോ ഷൂട്ട് നടത്തിയത്. ഇതിഹാസത്തിലെ നായികയെപ്പോലെ പവർഫുൾ സ്ത്രീ എന്ന നിലയിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടിരിക്കുന്നു. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ട കിടിലൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരമാണ് സോനം കപൂർ. പ്രശസ്ത ബോളിവുഡ് താരം അനിൽ കപൂർ ന്റെ മകളാണ് സോനം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ല് പുറത്തിറങ്ങിയ സവാരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയജീവിതത്തിൽ ദേശീയപുരസ്കാരം & ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ താരം നേടിയിട്ടുണ്ട്.