സ്റ്റേജിൽ പാട്ടും ഡാൻസുമായി പൊളിച്ചടക്കി അഭയ ഹിരന്മയി.. സന്തോഷം പങ്കുവെച്ച് താരം….

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്.

ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും മികച്ച വിജയം തന്നെയാണ് നൽകിയത്. ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനത്തിലൂടെയും താരത്തിന് വലിയ ആരാധക വൃന്തത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവുകയും അടുത്ത ഈ വർഷം തന്നെ കോയിക്കോട് പാട്ട് ഉണ്ടാവുകയും ചെയ്തു. അത് മലബാർ മേഖലയിൽ ഒരാളും പാടാത്തതുണ്ടാകില്ല. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. ആ സമയത്ത് യൂട്യൂബിലും മറ്റും എല്ലാം അത് ട്രെൻഡിങ് ആയിരുന്നു. എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി.

ഒരുപാട് വർഷമായി പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താരം ലിവിങ് ടുഗദർ റിലേഷൻഷിപ്പ് ലായിരുന്നു. പക്ഷേ ഇപ്പോൾ ഗോപിസുന്ദർ ഗായികയായ അമൃതാ സുരേഷിനെ വിവാഹം കഴിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് അരോചകമായ കമന്റുകളും മറ്റും കേൾക്കേണ്ടി വന്നത് താരത്തിനാണ്.

ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലാണ് താരം പങ്കെടുത്തത്. ഇതുവരെയുള്ള താരത്തിന് ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ലക്ഷം ഫോളോവേഴ്സ് പിന്നിട്ടതിന്റെ ആഘോഷമാണ് താരം കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. കൂടുതൽ സന്തോഷവതിയായിരിക്കുന്ന ഫോട്ടോകളാണ് താരമിപ്പോൾ ചെയ്തിരിക്കുന്നത്. ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്നെതന്നെ ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങൾ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും എന്നാണ് താരം ഫോട്ടോകൾക്കൊപ്പം കുറിച്ചത്. വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറലായി.

Abhaya
Abhaya
Abhaya
Abhaya