മാലഖ തന്നെ.. സാരിയിൽ ഇതുപോലൊരു സുന്ദരി വേറെ ഉണ്ടോ?? ഹണി റോസിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

in Entertainments

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയ്ക്ക് പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടായിരത്തി അഞ്ചിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം ഇന്നും മലയാള സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ്. അവതാരക എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ താരം നിറസാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് 13 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഏത് വേഷത്തിൽ ആണെങ്കിലും നേരത്തെ കാണാൻ കിടിലൻ ലുക്കിലാണ് കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി മാലാഖയെ പോലെ കാണപ്പെടുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. ഇതിനുമുമ്പും താരം ഇത്തരത്തിൽ സാരിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2005 ല് പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2007 ൽ പുറത്തിറങ്ങിയ മുതൽ കനവ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്തവർഷം ആലയം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേറി.

താരത്തിന്റെ കരിയറിൽ ബ്രേക്ക്ത്രൂ ആയത് ജയസൂര്യ നായകനായി പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയമാണ്. ഈ സിനിമക്ക് ശേഷം ധ്വനി എന്ന തന്റെ പേര് മാറ്റി ഹണി റോസ് എന്ന പേര് താരം സ്വീകരിക്കുകയുണ്ടായി. അഞ്ചു സുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ആണ് താരം പേര് മാറ്റിയത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Honey Rose
Honey Rose
Honey Rose
Honey Rose

Leave a Reply

Your email address will not be published.

*