
ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മാധുരി ബ്രകൻസാ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് സാധിച്ചു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം 2018 മുതൽ അഭിനയരംഗത്ത് സജീവമാണ്.



ഈ കാലയളവിൽ 6 സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിനു പുറമേ കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ താരം മെച്ചപ്പെട്ട് വരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ ഈ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി ആരാധകരോട് ഇടപെടാറുണ്ട്. ആരാധകർക്ക് വേണ്ടി ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അതേപോലെ താരത്തിനെതിരെ വരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയും താരം നൽകാറുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം.



ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫെമിനിസം ചിന്താഗതിയുള്ള കോൺസെപ്റ് ആണ് താരം അഭിപ്രായ രൂപത്തിൽ അറിയിച്ചത്. സ്ത്രീകളുടെ വസ്ത്രധാരണ ക്കെതിരെ സദാചാര ആക്രമണങ്ങൾ നടത്തുന്നതിനെതിരെ ആണ് താരം ശക്തമായ രീതിയിൽ പ്രതികരിച്ചത്.



താരത്തിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. താരം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ” ഒരു പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം. പൊതുസ്ഥലത്ത് പുരുഷന്മാർക്ക് മൂത്രമൊഴിക്കമെങ്കിൽ സ്ത്രീകൾക്കും അത് പറ്റും”
എന്നാണ് താരം പറഞ്ഞത്. സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തിനു എതിരെ വിമർശനം ഉയർത്തുന്ന വർക്കുള്ള ചുട്ടമറുപടി ആയിരുന്നു താരം നൽകിയത്.



2018 ൽ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത് ജോജു ജോർജ് നായകനായി പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് പട്ടാബിരാമൻ അൽമല്ലു ഇട്ടിമാണി മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറിയത്.







