ആദ്യം തന്നെ നോക്കുക നമ്മുടെ വലിപ്പവും മുഴുപ്പും ഒക്കേ ആണ്… ആദ്യ യോഗ്യത അതാണ്… അനുഭവം പറഞ്ഞു താരം…

in Entertainments

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് നീന കുറുപ്പ്. താരം പ്രധാനമായും മലയാളം സിനിമയിലാണ് പ്രവർത്തിക്കുന്നത്. ഞാവൽപ്പഴം, പപ്പ തുടങ്ങിയ ജനപ്രിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ഞാവൽപ്പഴമാണ് താരത്തിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിലൂടെ താരം നിറഞ്ഞ കയ്യടി നേടിയിരുന്നു.

1987ൽ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലെ അശ്വതി എന്ന കഥാപാത്രവും 1998 ൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ കരിഷ്മ എന്നീ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. ഈ വേഷങ്ങളിലൂടെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. വളരെ മികച്ച രൂപത്തിലാണ് താരം ആ വേഷങ്ങളെ കൈകാര്യം ചെയ്തത്. നിറഞ്ഞ പ്രേക്ഷക അഭിപ്രായവും ആ വേഷങ്ങളിൽ ലഭിച്ചു.

സിനിമയിൽ നിന്ന് ഇടവേള എടുത്തതിന് ശേഷം നിരവധി ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പറമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരം സ്ഥിരമായി. സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം താരം സജീവമാണ്. എൺപതിലധികം സിനിമകളിൽ അഭിനയിച്ച താരം ഒരുപാട് ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ താരം അഭിനയ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. മിഖായേലിന്റെ സന്തതികൾ എന്ന ടിവി സീരിയൽ രണ്ടാം ഭാഗമായി പുറത്തിറങ്ങിയപ്പോൾ ബിജു മേനോന്റെ നായികയായി എത്തിയതും മിഖായേലിന്റെ കാമുകിയായ ലേഖയെ അവതരിപ്പിച്ചതും താനായിരുന്നു എന്നും സിനിമ വന്നപ്പോൾ ആ കഥാപാത്രത്തിൽ മറ്റൊരാളായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

എന്നോടൊന്നും പറയാതെയാണ് ആ കഥാപാത്രത്തെ മാറ്റിയത് എന്നും 25 വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണ് എങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും ഒരു വേദന തന്നെയാണ് എന്നും അതുപോലെ തന്നെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളും ഉണ്ട് എന്നും താരം പറയുന്നു. ഇത്തരത്തിലുള്ള പെട്ടെന്നുള്ള ഒഴിവാക്കലുകളുടെ കാരണം താരം വ്യക്തമാക്കിയപ്പോഴാണ് പ്രേക്ഷകർ ഓരോരുത്തരും അത്ഭുതപ്പെടുന്നത്.

ആവശ്യത്തിന് പ്രായം തോന്നിക്കുന്നില്ല എന്നോ വണ്ണം കുറവാണ് എന്നോ ഒക്കെയായിരുന്നു താരത്തെ ഒഴിവാക്കുന്നതിനുള്ള കാരണമായി അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത് എന്നാണ് താരത്തിന്റെ വാക്കുകൾ. ഇതൊന്നും നോക്കാതെയാണോ എന്നെ എടുത്തതെന്ന് പോലും ഞാൻ ഓർത്തിട്ടുണ്ട് എന്നും താരം പറയുന്നു. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തത്.

Neena Kurup
Neena Kurup

Leave a Reply

Your email address will not be published.

*