ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം താരവുമാണ് അദിതി മിസ്ത്രി. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും പേരുകേട്ടയാളാണ് അദിതി മിസ്ത്രി. അദിതി മിസ്ത്രി ഒരു ഇടത്തരം കുടുംബത്തിൽ പെട്ടവളാണ് എങ്കിലും താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു.
വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി താരം ചേർന്നത് റായി യൂണിവേഴ്സിറ്റിയിലാണ്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന ഒരു പ്രശസ്ത മോഡലിംഗ് താരമാണ് അതിഥി.
താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസ് വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മോഡൽ ജീവിതത്തിൽ പ്രശസ്ത പുരുഷ ഫിറ്റ്നസ് മോഡലായ ഷാഹിൽ ഖാനോടൊപ്പം നിരവധി പ്രോജക്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്.
ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഇവർ ഒരുമിച്ച് പങ്കെടുത്തതു കൊണ്ടു തന്നെ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരുപാട് കിംവദന്തികൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം പരീക്ഷ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫിറ്റ്നസ് ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.
“Exercise not only changes your body. It changes your mind, your attitude and your mood” വ്യായാമം നിങ്ങളുടെ ശരീരത്തെ മാത്രമല്ല മാറ്റുന്നത്. അത് നിങ്ങളുടെ മനസ്സിനെയും മനോഭാവത്തെയും മാനസികാവസ്ഥയെയും മാറ്റുന്നു എന്നാണ് താരം ചിത്രങ്ങൾക്ക് താഴെ കുറിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവനും ചൂടു പിടിപ്പിക്കാൻ മാത്രം ഹോട്ട് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.