അടുത്ത നായകനോ… ബിഗ്‌ബോസ് താരം ഡോ. റോബിന്റെ പുതിയ ഫോട്ടോകൾ കയ്യടി നേടുന്നു….

in Entertainments

ബിഗ്‌ബോസിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തു പോയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. അദ്ദേഹം പ്രൊഫഷണലി ഒരു ഡോക്ടറാണ്. അതിനപ്പുറം അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ്. അതിനേക്കാൾ ഉപരി അദ്ദേഹം ഒരു മോട്ടിവേഷൻ സ്പീക്കറും നടനുമാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം ഡോക്ടർ മച്ചാൻ എന്നാണ് അറിയപ്പെടുന്നത്.

കൂടാതെ 2020-ൽ ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 4-ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് അദ്ദേഹം എവിക്റ്റഡ് ആയതു. പുറത്തിറങ്ങിയ അദ്ദേഹത്തെ സ്വീകരിച്ചത് വമ്പിച്ച ഒരു ജനാവലി തന്നെയായിരുന്നു. കാരണം പുറത്തായെങ്കിലും ബിഗ് ബോസ് ഹൗസിലെ വിജയി ഡോക്ടർ തന്നെയാണ് ആരാധക പക്ഷം.

തമിഴ്‌നാട്ടിലെ ചിദംബരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എംബിബിഎസ് പഠിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിലെ തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. താൻ ജനിച്ച ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ഞാൻ വർക്ക്‌ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയാറുള്ളത്.

2019 ൽ, കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെയാണ് അദ്ദേഹം വളരെയധികം ജനപ്രീതി നേടിയത്.
ഷോ സംപ്രേഷണം ചെയ്തതിന് ശേഷമാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ മോട്ടിവേഷണൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. ആ ഷോ ആണ് പ്രശസ്തിയുടെയും ഉയർച്ചയുടെയും തുടക്കം. വീഡിയോകൾ അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലും ലഭ്യമാണ്.

അഭിനയ മേഖലയിലും ഡോക്ടർ പുതിയ ആളല്ല. 2018 ൽ പുറത്തിറങ്ങിയ കെ എസ് ഹരിശങ്കറിന്റെ മിഴിയറിയാതെ, തൊട്ടടുത്തവർഷം വിജയമായ കെ എസ് ഹരിശങ്കറിന്റെ പവിഴ മഴയെ , അതേവർഷം തന്നെ നിറഞ്ഞ കൈയടി നേടിയ ജിയ ജലേ തുടങ്ങിയ ഏതാനും മലയാളം കവർ ഗാനങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2019-ൽ അദ്ദേഹം നിറം എന്ന മലയാളം ഹ്രസ്വ വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.

ഇതിനോടകംതന്നെ ഡോക്ടർക്ക് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും നേടാൻ കഴിഞ്ഞിട്ടുണ്ട്. ഗ്ലോബൽ യൂത്ത് അച്ചീവ്‌മെന്റ് അവാർഡ് 2020, സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്ത്യ സ്റ്റാർ ഐക്കൺ അവാർഡ് 2020 എന്നിവയാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞ വലിയ അവാർഡുകൾ. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹം ഒരു യൂത്ത് ഐക്കൺ ആണ്.

ബിഗ് ബോസ് സീസൺ ഫോർ മലയാളം റിയാലിറ്റി ഷോ അദ്ദേഹത്തെ ഒരുപാട് ജനകീയനാക്കി എന്ന് വേണമെങ്കിൽ പറയാം. ശക്തമായ മത്സര പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടുതന്നെ ഒട്ടനവധി ആരാധകരെ ബിഗ്ബോസ് ലൂടെ മാത്രം അദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെയാണ് പുറത്തു പോയത് വലിയ കോളിളക്കം സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്.

ഇപ്പോൾ മോഡലിംഗ് രംഗത്തും ഒരു പരീക്ഷണം അദ്ദേഹം ആരംഭിച്ചു എന്ന് സംശയം തോന്നാതില്ല. അല്ലെങ്കിൽ മലയാളത്തിലോ മറ്റു ഇതര ഭാഷകളിലെ മുൻനിര നായകന്മാരിൽലേക്കുള്ള ഒരു പാതയുടെ തുടക്കമാണോ ഇത് എന്നും സംശയിക്കുന്ന തരത്തിൽ ചില ഫോട്ടോകളാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

*