നടിയും ഫാഷൻ ഡിസൈനറും ടെലിവിഷൻ, ടോക്ക് ഷോ അവതാരകയുമാണ് പൂർണിമ ഇന്ദ്രജിത്ത്. നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്. ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട് ഡൗൺ ഷോയുടെ അവതാരകയായതിലൂടെ മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.
മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് വിജയകരമായ തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം ആ കഥാപാത്രത്തിലൂടെ താരത്തിന് നേടാനായി. ഓരോ പരിപാടികളിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
താരം 2000-കളുടെ അവസാനത്തിൽ സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയ ടെലിവിഷൻ ഷോകൾ താരം അവതരിപ്പിച്ചു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു.
ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയുൾപ്പെടെയുള്ള സിനിമകളിലും സപ്പോർട്ടിംഗ് റോളുകളിൽ തരാം അഭിനയിച്ചു. പ്രശസ്ത മലയാളി നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മരുമകളായി ഇന്ത്രജിത് താരത്തെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്ക് താരത്തെ അറിയാം.
ഇതിനോടകം ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിനു ലഭിച്ചിട്ടുണ്ട്. മേഘമൽഹാറിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചത് എടുത്തു പറയേണ്ടതാണ്. പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം എന്നത് ഇതിനോടെല്ലാം ചേർത്ത് പറയേണ്ടതാണ്. താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മക്കളോടൊപ്പം ലഞ്ചിന് പുറത്തു പോയപ്പോൾ എടുത്ത ഫോട്ടോകൾ ആണ്. സിമ്പിൾ സാരിയിൽ വേറെ ക്യൂട്ട് ആയ താരത്തിന്റെ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.