മലയാളം, തമിഴ് സിനിമകളിലും സീരിയലിലും പ്രത്യക്ഷപ്പെടുന്ന തെന്നിന്ത്യൻ ബാലതാരവും മോഡലുമാണ് സാനിയ ബാബു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ പ്രവർത്തിക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.
2019-ൽ ഭഗത് മാനുവലും സാഹിത്യ സന്തോഷും അഭിനയിച്ച നിങ്ങൾ ക്യാമറാ നിരീക്ഷത്തിലാണു എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റീൽ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു. ബാലതാരമായാണ് താരം അഭിനയിച്ചത് എങ്കിലും വളരെ മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ട് വളരെ പെട്ടെന്ന് താരത്തിന് പ്രേക്ഷകർക്കിടയിൽ പേരും പ്രശസ്തിയും ഉണ്ടായി.
ജനപ്രിയ മലയാളം ടിവി സീരിയലുകളായ കണക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത എന്നിവയിലും താരം അഭിനയിച്ചു. ഇതിലൂടെ തന്നെ ടെലിവിഷൻ മേഖലയിലെ ഒട്ടുമിക്ക പ്രവർത്തകരെയും കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. കാരണം പ്രേക്ഷക ഇഷ്ട പരമ്പരകളിൽ ആണ് താരം അഭിനയിച്ചത് എന്നതും അതിനപ്പുറം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ആ വേഷങ്ങൾ കൈകാര്യം ചെയ്തത് എന്നതും എടുത്തു പറയേണ്ടതാണ്.
മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം സിനിമ പ്രേക്ഷകർക്ക് ഇടയിലും താരം അറിയപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എന്നതു തന്നെ താരത്തിന്റെ കരിയറിലെ ഉയർച്ച കളുടെ ഒരു തുടക്കമായിരുന്നു. അതിനു ശേഷം ഒരുപാട് സിനിമകളിലേക്ക് ആരോഗ്യ അവസരങ്ങൾ ലഭിക്കുന്നത്.
മൈക്കിൾസ് കോഫി ഹൌസ്, നമോ, സ്റ്റാർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഭാവിയിൽ താരത്തിന് ക്ഷണം ലഭിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള എടുത്തു കൊണ്ട് അതിരപ്പള്ളിയിൽ അടിച്ചു പൊളിക്കാൻ പോയിരിക്കുകയാണ് താരം ഇപ്പോൾ. കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ടും കാട്ടുചോലകളിൽ തുള്ളിക്കളിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ എടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.