തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. 2008 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
ആദ്യ സമയത്ത് തന്നെ താരം തിയേറ്ററുകൾ ജോലിചെയ്യുകയും ഒരുപാട് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അഭിനയത്തിൽ താരം തുടക്കം കുറിച്ചത് തെലുങ്ക് ഭാഷയിൽ ആണ്. സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു.
തെലുങ്ക് ഭാഷയിൽ ആദ്യത്തെ സിനിമ ചെയ്തതിന്റെ ആറ് മാസത്തിനുള്ളിൽ തന്നെ നാലിലധികം പ്രൊജക്ടുകളിൽ ഉള്ള അവസരം താരത്തിനു ലഭിച്ചിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചു.
2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്. 18, 20ലവ്സ്റ്റോറി, ഡയറി , അധിനേത , ആര്യ 2 എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയം സിനിമകൾ ചെയ്യാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തും ഒരുപാട് നേട്ടങ്ങൾ തരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ദാസ് റൂയ കോളേജിൽ നിന്നും മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും SIES കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് ജേണലിസത്തിൽ മാസ് മീഡിയ ബിരുദം താരം നേടി. ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വല്ലാത്ത ഒരു മികവ് ഉണ്ട്. അത് കൊണ്ട് തന്നെ..
ഒരേ വർഷത്തിൽ തന്നെ ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുന്നത് കൊണ്ടാണത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്.
അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ പിങ്ക് ഡ്രസ്സിൽ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. The joy of dressing is an art വസ്ത്രം ധരിക്കുന്നത് ഒരു കലയാണ് എന്ന പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ജോൺ ഗള്ളിയാണോയുടെ വാക്കുകളാണ് താരം ഫോട്ടോക്കൊപ്പം കുറിച്ചിട്ടുള്ളത്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.