സൃന്ദ സിമ്പിൾ ആണെങ്കിലും പവർഫുൾ ആണ്.. സാരിയിൽ അതീവ സുന്ദരിയായി താരം

മലയാള സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് ശ്രിന്ദ അർഹാൻ. 2010 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ കരിയർ ആരംഭിച്ചിട്ടുള്ളത്. താരത്തിന്റെ ആദ്യസിനിമ ഫോർ ഫ്രണ്ട്സ് ആയിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഇപ്പോഴും താരം സജീവമായി ഓരോ ഇടങ്ങളിലും നിലകൊള്ളുന്നു.

ചലച്ചിത്ര അഭിനേത്രി മോഡൽ ഡബ്ബിങ് ആർട്ടിസ്റ്റ് സഹസംവിധായകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. 22 ഫീമെയിൽ കോട്ടയം , അന്നയും റസൂലും , 1983 , ടമാർ പടാർ , ആട് എന്നീ മലയാള സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. അതിലൂടെയാണ് ഇപ്പോഴും താരം അറിയപ്പെടുന്നത്. വളരെ മനോഹരമായി ആ കഥാപാത്രങ്ങളെല്ലാം താരം അഭിനയിച്ചു.

സ്ക്രീൻ ടൈം എത്ര ചെറുതാണെങ്കിലും തന്നിൽ ഏൽപ്പിക്കപ്പെട്ട വേഷത്തെ ഇടം അടയാളപ്പെടുത്തിയാണ് താരം ഓരോ സിനിമയും പൂർത്തിയാക്കിയത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് വളരെ ആത്മാർത്ഥമായും പക്വമായുമാണ്. അതുകൊണ്ടു തന്നെയാണ് ഏതുതരം വേഷവും താരത്തെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്ന സംവിധായകർ അഭിപ്രായപ്പെടുന്നത്.

സിനിമകളിൽ മാത്രമല്ല പരസ്യങ്ങളിലും ഒരുപാട് താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായും പക്വമായുമാണ് താരം അഭിനയിക്കുന്നത്. മ്യൂസിക് ആൽബങ്ങളിലും താരത്തിനെ പ്രസൻസ് ഉണ്ട്. ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. ഉപ്പും മുളകും പരമ്പരയിൽ താര ഉണ്ടായിരുന്നു. കൂടാതെ രണ്ട് ആൽബങ്ങളിലും അഭിനയിച്ചു. മായാമാധവം, സന്തോഷം ആഘോഷിക്കൂ എന്നീ ആൽബങ്ങളിൽ ആണ് താരത്തെ പ്രേക്ഷകർ കാണാൻ സാധിച്ചത്.

കമ്മട്ടിപ്പാടം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമകളിൽ താരം ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു എന്ന് ചുരുക്കം. തന്നിലൂടെ കടന്നുപോകുന്ന മേഖലകളിൽ ഓരോന്നിലും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് എന്ന് ചുരുക്കം.

ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ മറ്റു കഴിവുകൾക്കപ്പുറം മോഡൽ രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം പങ്കെടുക്കുകയുണ്ടായി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സിംപിൾ സാരിയിൽ നൈസ് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Srinda
Srinda
Srinda
Srinda
Srinda

Be the first to comment

Leave a Reply

Your email address will not be published.


*