വേദിക പൊളിയല്ലേ. ട്രെൻഡി ജീൻസിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം…. വൈറൽ ഫോട്ടോകൾ കാണാം…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2006 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പരസ്യങ്ങളിൽ അഭിനയിച്ചു കൊണ്ട് കരിയർ ആരംഭിച്ച താരം താമസിയാതെ സിനിമാ ലോകത്ത് ചുവട് വയ്ക്കുകയും ചെയ്തു.

പ്രശസ്ത തമിഴ് നടൻ സൂര്യ യോടൊപ്പം ഒരു ബിസ്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് സാധിച്ചു. 2006 ൽ പുറത്തിറങ്ങിയ മദ്രാസി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

2007 ൽ പുറത്തിറങ്ങിയ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സംഗമ യാണ് താരം അഭിനയിച്ച ആദ്യ കന്നഡ സിനിമ. ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലൻ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്.

മലയാളികൾക്കിടയിൽ വളരെ കുറഞ്ഞ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. കസിൻസ്, റോമിയോ ആൻഡ് ജൂലിയറ്റ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. ഒട്ടനവധി ആരാധകരെ മലയാളികൾക്കിടയിൽ ഇന്നും താരം നിലനിർത്തുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നും മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ പറയപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കിടിലൻ സ്റ്റൈലിലുള്ള ഫോട്ടോയാണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ട്രെൻഡി ജീൻസും ഷോട്ട് ടോപ്പുമാണ് താരത്തിന്റെ വേഷം. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടുകൂടി പെട്ടെന്ന് മീഡിയകളിൽ തരംഗമാവാൻ ഫോട്ടോകൾക്ക് സാധിച്ചു.

Vedhika
Vedhika
Vedhika
Vedhika