
ഹിന്ദി , ഗുജറാത്തി , പഞ്ചാബി , കന്നഡ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് അപൂർവ അറോറ . വിവിധ വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി, നർത്തകി, മോഡൽ എന്നീ നിലകളിലെല്ലാം 2011മുതൽ സജീവമാണ്. ഒരുപാട് ഭാഷകളിൽ ഒരുപോലെ അഭിനയിക്കാനും ഒട്ടനവധി ആരാധകരെ ഒരേസമയം സ്വന്തമാക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.



12 വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിൽ ഒരു വേഷം ലഭിക്കുന്നത്. താരം വിവിധ പരസ്യ കാമ്പെയ്‌നുകളിൽ അഭിനയിക്കുകയും ആ സമയത്ത് ഒരു ശ്രദ്ധേയമായ മുഖമായി മാറുകയും ചെയ്തു. പ്രത്യേകിച്ചും അവളുടെ ഗ്ലാം അപ്പ്, കാഡ്‌ബറി പെർക്ക് പരസ്യങ്ങൾക്ക് ശേഷമാണ് താരം അഭിനയ മേഖലയിൽ അറിയപ്പെടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ ഉപഹാരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചു.



2012-ൽ ഡിസ്കവറി കിഡ്‌സിന്റെ മിസ്റ്ററി ഹണ്ടേഴ്‌സ് ഇന്ത്യ എന്ന ഡോക്യുമെന്ററി ടെലിവിഷൻ പരമ്പരയിൽ താരം പര്യവേക്ഷകയുടെ റോൾ ചെയ്തതും കരിയറിൽ ഉയർച്ച നൽകാൻ പാകം ഉള്ളതാണ്. തുടക്കം ഇതുവരെയും പ്രേക്ഷകർ താരം മുന്നിൽ നിൽക്കുന്നത് ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായും ശക്തമായും താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെയാണ്.



2011 ൽ പുറത്തിറങ്ങിയ ബബിൾഗം എന്ന സിനിമയിലൂടെ ഹിന്ദിയിൽ ജെന്നി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ടീനേജ് എന്ന സിനിമയിലൂടെ കന്നഡയിലും അതേവർഷം തന്നെ ഡിസ്കോ സിംഗ് എന്ന സിനിമയിലൂടെ പഞ്ചാബിയിലും താരം അരങ്ങേറി. തൊട്ടടുത്ത വർഷം സത്തിയോ ചലോ കൊടൽദം എന്ന സിനിമയിലൂടെ ഗുജറാത്തിയിലും താരം അഭിനയം ആരംഭിച്ചു.



2015 ൽ പുറത്തിറങ്ങിയ സെക്സ് ഈസ് ലൈഫ് എന്ന സിനിമയിലൂടെയാണ് താരം ഇംഗ്ലീഷ് ഭാഷയിൽ അഭിനയിച്ചത്. അതെ വർഷം തന്നെ മഞ്ഞ എന്ന സിനിമയിലെ അഭിനയത്തിലൂടെ മറാത്തിയിലും താരം തുടക്കമിട്ടു. 2017 ൽ പുറത്തിറങ്ങിയ ഗംഗസ്റ്റേഴ്സ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തെലുഗ് ഭാഷയിൽ താരം അഭിനയിച്ചു തുടങ്ങുന്നത്. എല്ലാ ഭാഷയിലും താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്.



വിനയ് രാജ്കുമാർ നായകനായ സിദ്ധാർത്ഥ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള മുഖങ്ങളിലൊന്നാണ് താരം. രോഹൻ ഷായ്‌ക്കൊപ്പം അഭിനയിച്ച എവരി സ്‌കൂൾ റൊമാൻസ് എന്ന താരത്തിന്റെ വീഡിയോ യുട്യൂബിൽ 5 ദിവസം കൊണ്ട് 7.5 ദശലക്ഷം വ്യൂസ് നേടിയിരുന്നു. ഗഗൻ അറോറയ്‌ക്കൊപ്പം കോളേജ് റൊമാൻസ് വെബ് സീരീസിലും താരം അഭിനയിച്ചു.



ഖുഷി എന്ന കഥാപാത്രത്തിന്റെ പേരിൽ റോംഗ് നമ്പർ എന്ന യുട്യൂബ് വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. അജ്നബീ, സൺ ബലിയെ, ടൂറിയാൻ എന്നെ മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.







