
ബിഗ്ബോസ് സീസൺ 4 അതിന്റെ അവസാനത്തോടെടുത്തിരിക്കുകയാണ്. അത് കൊണ്ട് തന്നെ മത്സരങ്ങൾ എല്ലാം തുടക്കത്തെ അപേക്ഷിച്ച് കർശനം ആവുകയാണ്. ഒരുപാട് കടുത്ത ടാസ്കുകൾ ആണ് ഇപ്പോൾ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ശക്തരായ മത്സരാർത്ഥികൾ ആയിരുന്ന ഡോക്ടർ റോബിനും ജാസ്മിൻ മൂസയും ബിഗ് ബോസിൽ നിന്ന് പുറത്തു പോയതും വലിയ കോളിളക്കം ആണ് സൃഷ്ടിച്ചിരിക്കുന്നത്.



അതിനുശേഷം കൊടുത്ത ഒരു ടാസ്ക് ആണ് ബിഗ് ബോസ് കോൾ സെന്റർ. ഈ ടാസ്ക് ഒരുപാട് സംഭവ വികാസങ്ങൾക്ക് തുടക്കം ഇട്ടിരിക്കുകയാണ്. ബിഗ് ബോസ് കോൾ സെന്ററിൽ ലക്ഷ്മിപ്രിയ എന്ന ശക്തയായ മത്സരാർത്ഥിക്ക് എതിരെ ഒരുപാട് പേർ രംഗത്ത് വരികയും വളരെ കടുത്ത വാക്കുകൾ കൊണ്ട് വിമർശിക്കുകയും ചെയ്തതിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരഞ്ഞത് എപ്പിസോഡിൽ കണ്ടിരുന്നു.



അതിനുശേഷം ബിഗ്ബോസ് കോൾ സെന്ററിൽ റിയാസ് എന്ന മത്സരാർത്ഥി വന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങൾക്ക് തുടക്കമിട്ടത്. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും .അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും റിയാസ് ടാസ്കിന്റെ ഭാഗമായി ബിഗ് ബോസ് ഹൗസിൽ വച്ച് പറഞ്ഞിരുന്നു. അതിന് മറുപടിയെന്നോണം മറ്റു ചില മത്സരാർത്ഥികൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വലിയ ചർച്ചക്ക് തിരികൊളുത്തിയത്.



അൽപ വസ്ത്രധാരണം അല്ല ഇന്ത്യൻ ജനതയുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് സഹ മത്സരാർത്ഥികൾ ആയാൽ ലക്ഷ്മിപ്രിയയും ദിൽഷയും പറഞ്ഞത്. വസ്ത്ര ധാരണത്തെക്കുറിച്ച് ബിഗ് ബോസ് ഹൗസിൽ വീണ്ടും ചർച്ച ഉണ്ടായതിനെ തുടർന്ന് നിമിഷ തന്നെ പ്രതികരണം അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. സീക്രട്ട് റൂമിൽ പ്രവേശിപ്പിച്ചതിനു ശേഷം ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്തുകയും ക്യാപ്റ്റൻ ആവുകയും മുമ്പത്തേക്കാൾ കൂടുതൽ കടുത്ത മത്സര പ്രകടനങ്ങൾ കാഴ്ച വെക്കുകയും ചെയ്തു അമ്പതാം ദിവസമാണ് നിമിഷ പുറത്തായത്.



പറയുന്നവർ ആരും അത്ര കുലസ്ത്രീകൾ ഒന്നുമല്ല എന്ന രൂപത്തിൽ പച്ചയായ വിമർശനവും വാക്കുകൾക്ക് അതേ നാണയത്തിൽ തന്നെയുള്ള മറുപടിയുമാണ് നിമിഷയുടെ കുറിപ്പിൽ നിന്നും പ്രേക്ഷകർ മനസ്സിലാകുന്നത്. ഒരു മത്സരാർത്ഥിയുടെ പേരെടുത്ത് നിമിഷ അത്തരത്തിൽ പറയുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ നല്ല വസ്ത്രധാരണം സ്വീകരിച്ചിട്ടുണ്ടെങ്കിലും പുറത്ത് അങ്ങനെ ആയിരുന്നില്ല എന്ന് പേര് ഉൾപ്പെടെ വെളിപ്പെടുത്തിക്കൊണ്ടാണ് നിമിഷ കുറിപ്പിൽ പറയുന്നത്.



നിമിഷയുടെ കുറിപ്പ് ഇതാണ് : ആർക്കും എൻറെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്താൻ ഉള്ള ഒരു അവകാശവുമില്ല. ഈ ടാസ്ക് ഒക്കെ ബുദ്ധി കുറവുള്ള കൂട്ടത്തിലാണ് പറഞ്ഞിട്ട് കാര്യമില്ല. ദിൽഷ… നീ ചില ഫോട്ടോകൾ ധരിച്ചിരിക്കുന്ന ഷോർട്ട് തീരെ ഇറക്കം ഇല്ല. ഞാൻ ഷോയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ എൻറെ പകയും വൈരാഗ്യവും ആ വീട്ടിൽ ഉപേക്ഷിച്ചിട്ട് തന്നെ തിരിച്ചു വന്നത്.



ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാർത്ഥിയെ കുറിച്ച് മോശം പറയുകയോ അവരുടെ വസ്ത്രധാരണ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. പക്ഷേ ഞാൻ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറച്ചു വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എൻറെ വസ്ത്ര ധാരണത്തെ ക്കുറിച്ചു സംഭാഷണങ്ങൾ ആവർത്തിക്കപ്പെടുകയാണ്.



അതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് പങ്കു വെക്കേണ്ടി വന്നത്. എന്നെ കുറ്റം പറയുമ്പോൾ കേട്ടു മിണ്ടാതിരിക്കാൻ ഞാൻ വിശുദ്ധ ഒന്നും അല്ല. നിമിഷ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഒരുപാട് അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു. അത്തരം അഭിമുഖങ്ങളിൽ ഒന്നും സഹ മത്സരാർത്ഥികളെ കുറിച്ച് മോശപ്പെട്ട ഒന്നും പറഞ്ഞിട്ടില്ല എന്നും ഇത് പറയിപ്പിച്ചതാണ് എന്നുമാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.



