അമ്മയെപ്പോലെ മകളും… ശ്രീദേവിയുടെ സൗന്ദര്യം അതേപടി കിട്ടിയ മകൾ.. ജാൻവി കപൂർ

സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരുടെ അഭിനയം വൈഭവം കൊണ്ട് അവർ നേടിയെടുത്ത പ്രേക്ഷക സ്വീകാര്യതയും സ്നേഹവും അവരുടെ കുടുംബങ്ങളിലേക്കും മക്കളിലേക്കും വ്യാപിക്കാറുണ്ട്. ജന്മം കൊണ്ട് തന്നെ സെലിബ്രേറ്റികൾ ആണ് അത്തരത്തിലുള്ള താരപുത്രന്മാരും പുത്രികളും. അവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് ആരാധകരാണുള്ളത്.

സിനിമയിൽ വന്നിട്ടില്ലെങ്കിൽ കൂടി അവരുടെ വളർച്ചകൾ പ്രേക്ഷകർ ആസ്വദിക്കുകയും അവരോടുള്ള ഇഷ്ടം പ്രകടനങ്ങൾ അവരെ അറിയിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ പിന്നെ സിനിമയിൽ വന്നാൽ അവരുടെ കാര്യം പറയാനില്ലല്ലോ. അത്തരത്തിൽ ഒരുപാടാണ് അച്ഛനെപ്പോലെ മകനും അമ്മയെപ്പോലെ മകളും സിനിമാലോകത്ത് വരികയും ഒരുപോലെ നിറഞ്ഞ കയ്യടികളും പ്രശംസകളും ഏറ്റു വാങ്ങുന്നതും.

താരരാജാവ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ്, ജയറാം ഇന്റെ മക്കളായ കാളിദാസ്, മാളവിക ലിസിയുടെ മകൾ കല്യാണി, മേനകയുടെ മകൾ കീർത്തി അങ്ങനെയങ്ങനെ ഒരുപാട് പേരാണ് മലയാള ഭാഷയിൽ തന്നെ ഈ ലിസ്റ്റിൽ ഉള്ളത്. ബോളിവുഡിലെ നിത്യഹരിത നായികയാണ് ശ്രീദേവി. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ദടക് എന്ന സിനിമയിലൂടെയാണ്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു.

2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരം കുടുംബത്തിലെ പ്രശസ്തി വർദ്ധിപ്പിക്കാൻ മാത്രം അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയാണ് ഇനി റിലീസവാനുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് താരത്തിന് എന്ന് മാത്രമല്ല താരത്തിനെ അമ്മയുടെ ആരാധകരും ആണ് എല്ലാവരും. അതുകൊണ്ടുതന്നെയാണ് ഇരുവരും ഒരു പോലെയുള്ള ഡ്രസ്സ് ധരിച്ച പ്രത്യക്ഷപ്പെട്ട് ഒരു കൊളാഷ് ഫോട്ടോ ഇപ്പോൾ വൈറലായത്.

മകളേക്കാൾ സുന്ദരിയാണ് അമ്മ എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. എന്തായാലും നിത്യഹരിത നായികയായ ശ്രീദേവിയുടെയും ഇപ്പോൾ യൂത്ത് സെൻസേഷണൽ ആയ ജാൻസി കപൂറിനെയും ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ളോട് കൂടെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ഇരുവരുടെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Janhvi Kapoor