
മലയാളത്തിലെയും ഇതര ഭാഷകളിലെയും ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് സീസൺ ഫോർ ബിഗ് ബോസ് ആണ്. ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ ഫോർ മലയാളം ഇപ്പോൾ അവസാന ഘട്ടത്തോടെ അടുത്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മത്സരങ്ങളും മുമ്പത്തേതിനേക്കാൾ കൂടുതൽ കടുത്ത വരികയാണ്.

കഴിഞ്ഞദിവസം ബിഗ് ബോസ് സീസൺ ഫോറിൽ നിന്നും പുറത്തു പോയത് ശക്തരായ മത്സരാർത്ഥികൾ ആയിരുന്ന ഡോക്ടർ റോബിൻ ജാസ്മിൻ മൂസ എന്നിവരാണ്. ഡോക്ടർ റോബിൻ ഒരിക്കലും ബിഗ്ബോസിൽ നിന്നും പുറത്തു പോകേണ്ട ആൾ ആയിരുന്നില്ല എന്നും യഥാർത്ഥ വിജയി ആണ് ഡോക്ടർ റോബിൻ ആണെന്നുമുള്ള തരത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്തകളും മറ്റും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

അത്തരത്തിലുള്ള പ്രകടനങ്ങളും മറ്റും ഹൗസിൽ നിന്നു തന്നെ ഉണ്ടായ ഇതിനോട് പ്രതികരിച്ചാണ് ജാസ്മിൻ മൂസ എന്ന മത്സരാർത്ഥി ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയത്. ജാസ്മിനും റോബിനും തമ്മിൽ ബിഗ്ബോസ് സീസൺ ഫോർന്റെ തുടക്കം മുതൽ തന്നെ ശത്രുതയും അത്തരത്തിലുള്ള മനോഭാവങ്ങളും ചിന്താഗതികളും സംസാരങ്ങളും എല്ലാം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തു നിന്നും ഇങ്ങനെ സംഭവിച്ചത്തിൽ യാതൊരു അത്ഭുതവുമില്ല.



അതുപോലെതന്നെ ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നപ്പോൾ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ജാസ്മിന് എതിരെ ഒരുപാട് രൂക്ഷ വിമർശനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടായിരുന്നു. ജാസ്മിനെ വേഷവിധാനത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതികളും സംസാര രീതികളിലും ഒക്കെ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ജാസ്മിൻ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ജാസ്മിന് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നപ്പോഴും അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടുമില്ല.



ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നിട്ടും ജാസ്മിനും നിമിഷയും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കാര്യങ്ങളോട് പുറത്തിരുന്ന് അവർ പ്രതികരിക്കുകയാണ് എന്ന ചുരുക്കം. അക്കൂട്ടത്തിലാണ് ജീവിത രീതികൾ ജാസ്മിൻ ജീവിതരീതികളെ വിമർശിച്ചവർക്കുള്ള ചുട്ടമറുപടി എന്നോണം കാമുകിയും ഒത്തുള്ള ഫോട്ടോകളും മറ്റും താരം നിരന്തരം പങ്കുവയ്ക്കുന്നത്.



ജാസ്മിൻ കാമുകി മോണിക്കയോടൊപ്പം ഉള്ള ഡിന്നർ പാർട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ മോണിക്കയുമായുള്ള ലിപ്‌ലോക് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. കുല സ്ത്രീകളും കുലപുരുഷൻമാരും വിമർശിക്കുന്ന എൻറെ ജീവിതരീതി ഇങ്ങനെയാണ് എന്നും താൻ ഇങ്ങനെയാണ് എന്നും തന്നെ വിമർശിച്ചവർക്ക് മുൻപിൽ താരം തുറന്നു കാണിക്കുകയാണ് ഇപ്പോൾ ജാസ്മിൻ.


