മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് മീരാ ജാസ്മിൻ. 2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയായിരുന്നു താരം. സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പ്രേക്ഷക പ്രീതി ആദ്യ സിനിമയിൽ തന്നെ താരത്തിന് നേടാൻ കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും താരം അതു നിലനിർത്തുകയും ചെയ്തു.
വളരെ മികച്ച പ്രേക്ഷകപ്രീതിയുടെയും നിറഞ്ഞ കയ്യടികളോടെയുമാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട് . തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു. താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചു.
പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , ഭാവന എന്നിവർക്കൊപ്പം സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു. അതിനുശേഷം അവതരിപ്പിച്ച പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു.
മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് താരം സിനിമാലോകത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. ഒരുപാട് വർഷങ്ങൾക്കിപ്പുറം താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നത് ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന വലിയ വിജയം നേടി പുറത്തിറങ്ങിയ മകൾ എന്ന സിനിമയിലൂടെയാണ്.
ഇപ്പോൾ താരം സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യുകയും ആരാധകരുമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ താരമിപ്പോൾ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്. താരത്തിന് ഈ തിരിച്ചുവരവിൽ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവെക്കുന്നുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ്. Seven days seven moods seven shades എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നു ക്യാപ്ഷൻ. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തോട് പങ്കുവെക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.