ഇപ്പോൾ തിയേറ്ററുകളിൽ വമ്പിച്ച കരഘോഷത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് വിക്രം. റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ആ സിനിമയിൽ അഭിനയിച്ച താരമാണ് മൈന നന്ദിനി. താരത്തിന്റെ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജ് നോട് താരത്തിനെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിംഗ് സമയത്ത് സേതു വിജയസേതുപതി കൊപ്പം ഒരുപാട് സീനുകൾ ഉണ്ടായിരുന്നുവെങ്കിലും പ്രദർശിപ്പിക്കുന്ന സമയത്ത് സിനിമ കാണുമ്പോൾ ഉണ്ട് കാണിക്കാൻ പോലും സീനുകൾ ഇല്ല എന്ന് അതൃപ്തിയും രോഷവും ആണ് താരത്തിന്റെ വാക്കുകളിൽ പ്രകടമാകുന്നത്.
ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്ത വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരിൽ ഒരാളായണ് താരം അഭിനയിച്ചിട്ടുള്ളത്. ശ്രദ്ധേയമായ ഒരുപാട് ഡയലോഗുകളും മറ്റും ഷൂട്ടിംഗ് സമയത്ത് തന്നെ ഉണ്ടായിരുന്നു എന്നും ഒരുപാട് സീനുകളിൽ വിജയ് സേതുപതികൊപ്പം ലൊക്കേഷനിൽ ഷൂട്ടിങ്ങ് നടന്നിട്ടുണ്ട് എന്നും താരം പറയുന്നുണ്ട് പക്ഷേ സിനിമ പുറത്തു വന്നപ്പോൾ ചൂണ്ടിക്കാണിക്കാൻ പോലും ഒരു സീൻ തനിക്ക് ഇല്ലായിരുന്നു എന്നാണ് താരം പറയുന്നത്.
ഇന്ത്യയിലെ ഒരു അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. താരം തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ്. മലയാളം സിനിമാ നടിമാർ, തമിഴ് സിനിമാ നടിമാർ, തെലുങ്ക് സിനിമാ നടിമാർ എന്നിവരിൽ ശ്രദ്ധേയയായ സെലിബ്രിറ്റിയാണ് താരം എന്നത് എടുത്തു പറയേണ്ടതാണ്. തമിഴ് സിനിമയിലും ടെലിവിഷൻ വ്യവസായത്തിലും ഒരുപോലെ പ്രവർത്തിക്കാനും കൈയ്യടി നേടാനും ഒരു താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.
സുശീന്ദ്രൻ സംവിധാനം ചെയ്ത് ഇമാജിൻ ക്രിയേഷൻസ് നിർമ്മിച്ച ശ്രിതകയ്‌ക്കൊപ്പം വെണ്ണിലാ കബഡി കുഴു എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. അമിത് ഭാർഗവ്, കവിൻ, സിദ്ധാർത്ഥ്, റാംജി, നവിൻ, കാർത്തിക് തുടങ്ങിയ പ്രശസ്ത നടന്മാർക്കൊപ്പവും താരം അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.
ശരവണൻ മീനാച്ചി , പ്രിയമാനവൾ , കല്യാണം മുതൽ കാതൽ വരെ തുടങ്ങിയ ചില പ്രശസ്ത ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സീരിയൽ പരമ്പരകളിലൂടെ ടെലിവിഷൻ മേഖലയിലെ പ്രേക്ഷകരേയും താരം കയ്യിൽ എടുത്തിരിക്കുകയാണ്. രാഘവ ലോറൻസ്, ഓവിയ എന്നിവർക്കൊപ്പം കാഞ്ചന 3 എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം മികച്ച പ്രേക്ഷകപ്രീതി താരത്തിൽ നേടിക്കൊടുത്തിരുന്നു.
Leave a Reply