നയൻതാര വിഘനേഷ് ശിവൻ താരദമ്പതികളുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായിരിക്കുന്നത്. വിവാഹ വിശേഷങ്ങലും വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. വളരെ പ്രൗഢ ഗംഭീരമായി നടന്ന ഒരു വിവാഹം ആയിരുന്നു അത്.
ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ അവരുടെ വിവാഹ ആഘോഷത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആണെങ്കിലും ആരാധകരും പ്രേക്ഷകരും എല്ലാം ഒന്നു ചേരുകയാണ്. പക്ഷേ അതിനിടയിലും നെഗറ്റീവ് പറയാൻ ആൾ ഉണ്ടാകാതിരിക്കില്ലലോ. അതാണിപ്പോൾ വൈറലാകുന്നത്. നയൻതാരയുടെ പഴയകാല പ്രണയങ്ങളും ബന്ധങ്ങളും ആണ് ചർച്ചകൾക്ക് പിന്നിൽ.
ഒരു സിനിമ പ്രേമി പോസ്റ്റ് ചെയ്ത നീണ്ട ഒരു കുറിപ്പ് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും തരംഗം ആവുകയും ഒരുപാടുപേർ വായിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.
കുറുപ്പിന്റെ പൂർണ്ണ രൂപം:. നയൻതാരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി വിദ്വേഷം വിളമ്പുന്നവരോട് വെറുപ്പ് മാത്രമാണ് തോന്നുന്നത്. വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം പലരുടെയും മനസ്സിന്റെ ഒരു വൈകൃതം ആയാണ് തോന്നുന്നത്. നയൻതാരയുടെ വിഘ്നേശിന്റെയും വിവാഹം എത്രയോ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷം എത്ര സന്തോഷത്തോടെയാണ് അവർ അത് നടത്തുവാൻ തീരുമാനിച്ചത്. അവർ ആഗ്രഹിച്ചത് പോലെ ഒരുമിച്ച് നല്ലൊരു ജീവിതം നയൻതാരയ്ക്കും വിഘ്നേശിനും ലഭിക്കണം. അവർക്ക് ഇനിയും സൗഹൃദങ്ങൾ ഉണ്ടാവട്ടെ.
സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായിക ആയി അഭിനയിച്ച താരം തന്നെയാണ് നയൻതാര. അവർ കയറി വന്ന വഴികൾ എന്നത് ഏതൊരു നയൻതാര ആരാധകനെയും അമ്പരപ്പിക്കുന്നത്. വളരെ സാധാരണ നിലയിൽ മലയാള സിനിമയിൽ നിന്നും തമിഴിലെത്തി അവിടെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച സിനിമ ഫീൽഡിൽനിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട ഒരു നടി.
ജീവിതത്തെ വലിച്ചുകീറി ഒരു മനുഷ്യനെയും കണ്ടുകൊണ്ടിരിക്കാൻ പാടില്ലാത്ത അവസ്ഥയിൽ താഴയപെട്ട അവസരങ്ങൾ നിഷേധിക്കപ്പെട്ട വേണ്ടരീതിയിൽ പരിഗണിക്കപ്പെടാതെ അവഗണനകൾ മാത്രം നിറഞ്ഞ ഒരുകാലത്ത് ഏറ്റ പരിഹാസങ്ങൾ. ആരും കാണാതെ അറിയാതെ കുറച്ചു കാലങ്ങൾ തിരശ്ശീലയിൽ എവിടെയോ മറഞ്ഞു നയൻതാരയെന്ന നായിക. ഏറെനാളത്തെ മറനീക്കി 2013 രാജാറാണി എന്ന സിനിമയിൽ ആര്യയുടെ നായികയായി തമിഴ് സിനിമ ലോകത്തേക്ക് ഒരു തിരിച്ചുവരവ് നടത്തി.
അതുവരെയുണ്ടായിരുന്ന അവരുടെ ജീവിതത്തെക്കുറിച്ച് ആർക്കുമറിയില്ല. ഒരു പക്ഷേ അവർ കടന്നുപോയി സാഹചര്യങ്ങൾ മാനസിക ബുദ്ധിമുട്ടുകൾ അതൊന്നും ആർക്കും അറിയില്ല. അതിശയിപ്പിക്കുന്ന വിജയമായിരുന്നു രാജാറാണിയുടെ. നയൻതാര എന്ന പേര് ശക്തമായ തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളികളിലേക്കും വീണ്ടും തിരിച്ചുവന്നു. തന്റെ കരിയറിലെ പുതിയ തുടക്കത്തിന് കാരണക്കാരനായ വിഗ്നേഷിനെ നയൻതാര ജീവിതത്തിലെ കൂട്ടുകാരൻ ആക്കി.
തുടരെത്തുടരെ വിജയങ്ങൾ, പ്രാധാന്യമുള്ള ചിത്രങ്ങൾ പൊതുവേ നായകന്മാരെ മാത്രം മാസ് പവർഫുൾ സിനിമകളിൽ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് നയൻതാര എന്ന ലേബലിൽ മാത്രം സിനിമകൾ വിജയിക്കുമെന്ന് തമിഴ് ലോകം കണ്ടെത്തിയ കാലഘട്ടം. ഒരു നടനെയും സപ്പോർട്ട് ഇല്ലാതെ നയൻതാര നായികയായി ചിത്രങ്ങൾ കോടികൾ കൊയ്യുമെന്ന് സംവിധായകർക്ക് മനസ്സിലായ കാലഘട്ടം.
സൗത്ത് ഇന്ത്യൻ സിനിമകൾ ഇല്ലാതിരുന്ന ആ ശീലം കൊണ്ടുവന്ന സൂപ്പർസ്റ്റാർ പദവിയിൽ എത്തിയ നായികയെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരുനൽകി. കാലം കരുതിവെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി വീണ്ടും പരാജയങ്ങളെ ചവിട്ടിമെതിച്ച് അവർ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി നിലകൊള്ളുന്നു. നായകന്മാർക്കൊപ്പം അതിനു മുകളിലും ഫാൻബേസ് ഉള്ള ഒരു നായിക എന്ന് പറയാവുന്ന താരം. ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ഒരു വല്ല്യ ബ്രാൻഡ് കഴിഞ്ഞോ നയൻതാര.
ബോളിവുഡിൽ ഷാരൂഖാനോടൊപ്പം പുതിയ സിനിമയിലേക്ക് നിൽക്കുന്ന നയൻതാര നിശ്ചയദാർഢ്യത്തിന്റെ പ്രതികമാണ്. എന്നാൽ അവരുടെ വിവാഹ ദിവസം അവർ പോലും ആഗ്രഹിക്കാൻ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ തൊണ്ടിയെടുത്ത ആളുകളോട് പറയുവാനുള്ളത് എന്താണെന്ന് ചോദിച്ചാൽ അത് പുച്ഛം മാത്രം.