മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് താരം. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം നിറസാന്നിധ്യമായി. മനസ്സിനക്കരെ എന്ന സിനിമക്ക് ശേഷം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ മലയാള സിനിമകളിൽ താരം അഭിനയിച്ചു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.
ഇപ്പോൾ താരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിഘനേഷ് ശിവനും താരവും തമ്മിലുള്ള വിവാഹം നടന്നിരിക്കുന്നത്. വിവാഹ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും വാർത്തകളുമോക്കെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കൂട്ടത്തിൽ താരം ബിക്കിനി ധരിച്ചു പ്രത്യക്ഷപ്പെട്ട സിനിമകൾ മെൻഷൻ ചെയ്ത ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്.
വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ ബില്ലയാണ് ഒന്ന്. 1978-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഡോണിന്റെ റീമേക്കായ 1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ബില്ലയുടെ റീബൂട്ടായിരുന്നു ഇത്. നയൻതാര , നമിത എന്നിവർക്കൊപ്പം അധോലോക നായകൻ അജിത് കുമാർ ആണ് പ്രാധാന വേഷങ്ങളിൽ ഉണ്ടായിരുന്നത്.
വിഷ്ണു വർദ്ധന്റെ തന്നെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ്- ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ ആരംഭമാണ് രണ്ടാമത്തേത്. ചിത്രത്തിൽ അജിത് കുമാർ , ആര്യ , നയൻതാര , തപ്‌സി പന്നു എന്നിവർ പ്രധാന വേഷങ്ങളിലും കിഷോർ , റാണ ദഗ്ഗുബതി , അക്ഷര ഗൗഡ എന്നിവരും സഹ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.
2009-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ്- ഭാഷാ ആക്ഷൻ കോമഡി ചിത്രമായ വില്ലിലാണ് താരം രണ്ടു പ്രാവശ്യം ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടത്. വിജയ് അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ നയൻതാര , രഞ്ജിത , പ്രകാശ് രാജ് , വടിവേലു, മനോജ് കെ ജയൻ , ദേവരാജ് , ആദിത്യ , ആനന്ദരാജ് , ശ്രീമാൻ , ഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രഭുദേവ, മുമൈത് ഖാൻ , സബിൻ ഖാൻ, ഒപ്പം ഖുശ്ബു എന്നിവർ ഐറ്റം ഡാൻസിലും പ്രത്യക്ഷപെട്ടു.