
ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക ആപ്‌തേ. ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.



തുടക്കം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. ഇതുവരെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയം കൊണ്ടു തന്നെയാണ്. അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകർക്ക് താരം പ്രിയങ്കരിയാണ്.



2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്. ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്.



ഇപ്പോൾ താരം സിനിമ മേഖലയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ലൈംഗികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട് എന്നാണ് ബോളിവുഡ് താരം പറയുന്നത്. മറ്റൊരു നടിക്ക് തന്നെക്കാൾ വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെടുകയാണ് ചെയ്തത് എന്നാണ് താരം വ്യക്തമാക്കിയത്. അവര്‍ കൂടുതല്‍ സെക്‌സിയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.



ഞാന്‍ ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയായിരുന്നു അത് എന്നിട്ടും ഇങ്ങനെ സംഭവിച്ചു എന്നും താരം പറയുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ശരീരം ആകര്‍ഷമുള്ളതാക്കാന്‍ തനിക്ക് പലരില്‍ നിന്നും ഉപദേശം ലഭിച്ചിട്ടുണ്ട് എന്നും താരം ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. മൂക്കിന്റെ ഷേപ്പ് മാറ്റാൻ ഇൻജെക്ഷൻ, വടിവൊത്ത അരക്കെട്ടിനും ഭംഗിയുള്ള കാൽ പാദങ്ങൾക്കും ഓപ്പറേഷൻ എല്ലാം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.





