
ഹിന്ദി , തെലുങ്ക് ഭാഷാ സിനിമകളിലും വെബ് സീരീസുകളിലും പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ശ്രേയ ധന്വന്തരി. ജനിച്ചത് ഇന്ത്യയിലാണെങ്കിലും താരത്തിന് രണ്ട് മാസം പ്രായമുള്ളപ്പോൾ അവൾ മാതാപിതാക്കളോടൊപ്പം ദുബായിലേക്ക് മാറി. പിന്നീട് മിഡിൽ ഈസ്റ്റിലും ഡൽഹിയിലും വളർന്ന താരം വാറങ്കൽ എൻഐടിയിൽ നിന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്.



മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ 2008 ലെ ഫെമിന മിസ് ഇന്ത്യ സൗത്തിൽ താരം പങ്കെടുക്കുകയും പരിപാടിയിൽ താരം ഒന്നാം റണ്ണർ-അപ്പാവുകയും ചെയ്തു. അതിനു ശേഷം താരം മിസ് ഇന്ത്യ 2008 ൽ ഫൈനലിസ്റ്റായി മത്സരിച്ചു. 2008 ലെ മിസ് ഇന്ത്യയ്ക്ക് ശേഷം ആണ് സിനിമകളിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം വൈ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.



2019-ൽ, സീസൺ 1-ന് വേണ്ടി ദ ഫാമിലി മാൻ ഓഫ് ആമസോൺ പ്രൈം എന്ന വെബ് സീരീസിൽ സോയയായി താരം അഭിനയിച്ചു. ആമസോൺ പ്രൈമിലെ സീസൺ 2-ലും താരം ആ വേഷം തുടരുകയും ചെയ്തു. 2020-ൽ, സ്കാം 1992 എന്ന വെബ് സീരീസിൽ സുചേത ദലാൽ ആയി അഭിനയിച്ചു. 2020ൽ പുറത്തു വന്ന സോണി എൽഐവിയുടെ സ്കാം 1992 എന്ന വെബ് സീരീസിൽ പത്രപ്രവർത്തകയായ സുചേത ദലാലിനെ അവതരിപ്പിച്ചത് താരത്തിന്റെ കരിയറിലെ തന്നെ മികച്ച അധ്യയമാണ്.



ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ ദി ഫാമിലി മാനിൽ സോയയായി അഭിനയിച്ചതിനാൽ 2019- ൽ താരത്തിന്റെ കരിയർ ബ്രേക്ക് ആയി അത് മാറി. 2021-ൽ, ആമസോൺ പ്രൈം വെബ് സീരീസായ മുംബൈ ഡയറീസ് 26 /11-ൽ താരം അവതരിപ്പിക്കുന്നത് മാൻസി എന്ന കഥാപാത്രത്തെയാണ്. നിഖിൽ അദ്വാനി സംവിധാനം ചെയ്ത സീരീസിൽ സെൻ ശർമ്മ, മോഹിത് റെയ്ന , ടീന ദേശായി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.



2020- ൽ ടൈംസ് ഓഫ് ഇന്ത്യ “മോസ്റ്റ് ഡിസൈറബിൾ വിമൻ ലിസ്റ്റിൽ” 43-ാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം. എയർടെൽ, പാന്റലൂൺസ്, സാഫി, പ്രോവോഗ്, വോഗ് ഐവെയർ, ഗീതാഞ്ജൽ മായ ഗോൾഡ് ജ്വല്ലറി, ഡിഡാമസ് ജ്വല്ലറി, ജാഷ്ൻ സാരീസ്, ലിബർട്ടി ഫുട്വെയർ എന്നിവ താരം അംഗീകരിച്ച ജനപ്രിയ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. കൂടാതെ ഫേഡ് ടു വൈറ്റ് എന്ന പേരിൽ ഒരു പുസ്തകവും താരം എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.



സോഷ്യൽ മീഡിയയിൽ താരം സജീവവുമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യാറുള്ളത്. ഇപ്പോൾ താരത്തിന്റെ കുറച്ച് മുൻപുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒരു കൊളാഷ് രൂപത്തിൽ ആരാധകർക്കിടയിൽ തരംഗമാവുകയാണ്. താരം ഗ്ലാമറസായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.





