ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനിക സുരേന്ദ്രൻ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറാൻ താരത്തിന് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ട് അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതലും സജീവമായി നിലകൊള്ളുന്നത്. 2010 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതിനു മുമ്പും 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചോട്ടാമുംബൈ എന്ന സിനിമയിൽ ഒരു മിന്നായം പോലെ താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ അഭിനയ മികവുള്ള കഥാപാത്രം അവതരിപ്പിച്ച് സ്ക്രീനിലെത്തിയത് 2010 ന് ശേഷം ആണ്.
സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.
താരം ഒരുപാട് വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഡാൻസ് സ്കൂളിൽ ആദ്യദിവസം ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്.
2010 ൽ സത്യൻ അന്തിക്കാട് എഴുതി സംവിധാനം ചെയ്തു ജയറാം മമ്ത മോഹൻദാസ് ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിൽ ലയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേവർഷം ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലും താരം അഭിനയിച്ചു.
പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. 2015 ൽ അജിത്ത് നായകനായി പുറത്തിറങ്ങിയ എന്നെയ് അറിന്താൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഷോർട്ട് സിനിമകളിലും വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചു.