ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും; വീട്ടിലേക്ക് വിളിച്ചു തന്റെ വിശേഷം പങ്കിട്ട് ദില്‍ഷ…

in Entertainments

മലയാള ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോർ ആണ്. പതിവു രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരുപാട് വ്യത്യസ്തതയുള്ള ആ വ്യക്തികളെ ഉൾപ്പെടുത്താൻ ബിഗ്ബോസ് സീസൺ ഫോറിനു തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. അതിന്റെ വ്യതിരിക്തതകൾ ഓരോ മത്സരത്തിലും ഓരോ എപ്പിസോഡുകളിലും പ്രകടമാകുകയും ചെയ്തിരുന്നു.

ഇപ്പോൾ എന്തായാലും സീസൺ ഫോർ ബിഗ് ബോസിന്റെ അവസാന ഘട്ടത്തോടെ അടുത്ത് ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ പതിവിൽ കൂടുതൽ കർശനമാക്കുകയാണ് മത്സരയിനങ്ങൾ ഓരോന്നും. ഓരോ മത്സരങ്ങളിലുടെയും മത്സരാർത്ഥികളുടെ ഇടയിലുള്ള വീറും വാശിയും വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് ഓരോ എപ്പിസോഡുകളിലൂടെയും പ്രേക്ഷകർക്കു മുമ്പിൽ ബിഗ് ബോസ് സമർപ്പിക്കുന്നത്.

എഴുപത്തി ഏഴ് ദിവസം ബിഗ് ബോസ് പൂർത്തീകരിച്ചതിനു ശേഷമുള്ള ഒരു ടാസ്ക് വൈറലാവുകയാണ്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നാണ് ടാസ്കിന് പേര്. മോണിംഗ് ആക്ടിവിറ്റി എന്ന രൂപത്തിലാണ് ബിഗ്ബോസ് മത്സരാർത്ഥികൾക്ക് അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ടാസ്ക് നൽകിയത്. നിങ്ങൾക്ക് ഒരാളെ വിളിച്ചു ഫോണിൽ വിളിക്കാൻ ഇവിടെ നിന്ന് അവസരം നൽകുകയാണെങ്കിൽ ആരെ വിളിക്കും എന്ത് സംസാരിക്കുമെന്നതാണ് ഈ ടാസ്കിന് ചുരുക്കം.

ശക്തയായ ഒരു ബിഗ് ബോസ് മത്സരാർത്ഥിയാണ് ദിൽഷ. ദിൽശയും റോബിനും തമ്മിലുള്ള പ്രണയം ബിഗ് ബോസിൽ ഉം പുറത്ത് പ്രേക്ഷകർക്കിടയിൽ ഉം വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയും റോബിൻ കഴിഞ്ഞ ദിവസം ബിഗ് ബോസിൽ നിന്ന് പുറത്താകുകയും ചെയ്തതോടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് റൗണ്ടിൽ ദിൽഷ ആരെ വിളിക്കും എന്ന് പ്രേക്ഷകർ ഉദ്യോഗത്തോടെ വീക്ഷിക്കുകയായിരുന്നു. പക്ഷേ ദിൽഷ വിളിച്ചത് സ്വന്തം അമ്മയെ ആണ്.

ദിൽഷ എന്തുകൊണ്ടാണ് അമ്മയെ വിളിച്ചത് എന്നതിന് വ്യക്തമായ കാരണം പറഞ്ഞതിനു ശേഷമാണ് ഫോണിൽ സംഭാഷണം ആരംഭിക്കുന്നത്. തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ എല്ലാം കേട്ടശേഷമേ അമ്മ ഉറങ്ങുള്ളു. ഒരു ദിവസം വിളിച്ചില്ലെങ്കില്‍ എന്തോ ഒന്ന് മിസ്സ് ചെയ്തത് പോലെ ആയിരിക്കും. അമ്മയെ എപ്പോഴും വിളിക്കുന്നത് കൊണ്ട് അച്ഛന് പരാതിയാണ്, സോറി അച്ഛാ ഇന്നും ഞാന്‍ അമ്മയെ തന്നെയാണ് വിളിക്കുന്നത്. അച്ഛന്‍ കുറേസമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് ആണ് അമ്മയെ വിളിക്കുന്നത് എന്നാണ് ദിൽഷ ആദ്യം പറഞ്ഞത്.

അമ്മ ദിലുവാണ്. ഞാന്‍ ബിഗ് ബോസില്‍ എഴുപത്തിയേഴാം ദിവസം കഴിഞ്ഞു. എന്നെ രണ്ടു പേര് പ്രപ്പോസ് ചെയ്തത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ. ഒരു മനുഷ്യന് തോന്നുന്ന ഒരു കാര്യമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്ന്. ഒരാളുടെയടുത്ത് ഇഷ്ടം ആണ് എന്ന് പറയുകയെന്നത്. എനിക്ക് അവരുടയെടുത്ത് പറയാന്‍ പറ്റില്ല അങ്ങനെ പാടില്ല എന്ന്.

പിന്നെ ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും. അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ട. വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ ആലോചിച്ച് പ്രഷര്‍ ഒക്കെയായി ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കേണ്ട. വെറുതെ കരയാന്‍ നില്‍ക്കണ്ട, ഞാന്‍ ഇവിടെ നല്ലതായി പെര്‍ഫോം ചെയ്ത് സ്‌ട്രോംഗ് ആയി നില്‍ക്കും. 100 ദിവസം കഴിഞ്ഞിട്ട് വിന്‍ ചെയ്തിട്ടേ ഞാന്‍ വരുന്നുള്ളൂ. ഹാപ്പിയായിട്ടിരിക്കുക എന്നാണ് അമ്മയോട് ദിൽഷ പറഞ്ഞത്.

റോബിൻ പുറത്തിറങ്ങിയതിനു ശേഷവും അല്ലാതെയും ദിൽഷ യെ കുറിച്ച് ഒരുപാട് ചർച്ചകളും കുറിപ്പുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടാറുണ്ട്. ഈ ഫോൺ സംഭാഷണത്തെ കുറിച്ച സ്വയം പുകഴ്ത്തുന്ന ഒരാളാണ് എന്ന രൂപത്തിലുള്ള ചർച്ചകളും വർത്തമാനങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നുണ്ട്. എങ്കിലും വളരെ ക്യൂട്ട് ആയി അമ്മയോട് സംസാരിച്ച നല്ലൊരു കുട്ടിയാണ് എന്ന അഭിപ്രായവും സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തുവരുന്നുണ്ട്.

Dilsha Prasannan
Dilsha Prasannan

Leave a Reply

Your email address will not be published.

*