
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.



2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. ഓരോ ചിത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടുകയും ചെയ്തു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.



ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. വളരെ ചുരുങ്ങിയ വർഷങ്ങൾ മാത്രമാണ് സിനിമ ജീവിതമാരംഭിച്ച താരത്തിന് ആയിട്ടുള്ളൂവെങ്കിലും ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് ഇതിനോടകം തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവെക്കാറുള്ളത്. അത് കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ കരിയറിലെ സമയങ്ങളിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. തന്റെ മകളെ ഒരിക്കലും സിനിമാനടിയായി കാണാൻ ആഗ്രഹമില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു.



ശരീര ആകൃതിയിൽ മാറ്റം വരുത്താനും നിറം വെളുപ്പിക്കാനും ആദ്യ സമയങ്ങളിൽ ഒരുപാട് കടുത്ത സമ്മർദ്ദം നേരിട്ടു എന്നാണ് താരം വെളിപ്പെടുത്തുന്നത്. തന്റെ മൂക്ക് ഉരുണ്ടതാണ് എന്ന് പറഞ്ഞ് അത് കൂർത്തതാക്കാൻ തന്നോട് ആവശ്യപ്പെട്ടതും താരം കൂട്ടിച്ചേർത്തു. വെളുത്ത നിറം കിട്ടാൻ 9000 രൂപയുടെ ഇഞ്ചക്ഷൻ എടുക്കണം എന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും താരം പറയുന്നു. നടിമാർക്ക് സുന്ദരിമാരായിരിക്കാൻ ഉള്ള സമ്മർദ്ദം വളരെ വലുതാണ് എന്നാണ് താരത്തിന്റെ വാക്കുകൾ.



തൻറെ മകൾ ഒരു നടിയായി കാണാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും അങ്ങനെ ഒരു ആഗ്രഹം വച്ചു പുലർത്തിയാൽ അവൾക്ക് ചെറുപ്പം മുതൽ തന്നെ വലിയ സമ്മർദ്ദ നേരിടേണ്ടിവരുന്നത് എനിക്ക് നേരിട്ട് കാണേണ്ടി വരും എന്നും താരം ഇതിനോട് ചേർത്തു തന്നെ പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.





