എന്റെ കേരളം… സുന്ദര കേരളവും ഒപ്പം കീർത്തിയുടെ ക്യൂട്ട്നെസ്സും.. ഫോട്ടോകൾ കാണാം

in Entertainments

തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ സിനിമകളിലും ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നത്. റിങ് മാസ്റ്റർ , ഇത് എന്ന മായം , നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്തിരുന്നത്.

ഈ മേഖലയിൽ തന്നെ ഇതിനോടകം താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി . വിവിധ സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയുടുത്ത ശാലീന സുന്ദരിയായി നാടൻ വേഷങ്ങളിലും എല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. ഫുട്ബോൾ താരം കേരളത്തിൽ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. കായലിനരികെ നിന്ന് ക്യൂട്ട് ഫോട്ടോകൾ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഗോഡ്സ് ഓൺ കൺട്രി ആൻഡ് മൈ ഓൺ പീപ്പിൾ ക്യാപ്ഷനോടെയാണ് താരം ഫോട്ടോകൾ പങ്കു വെച്ചിട്ടുള്ളത്. സുഹൃത്തുക്കളോടൊപ്പം ഉള്ള താരത്തിന്റെ ഫോട്ടോ വളരെ പെട്ടെന്നാണ് വൈറലായത്.

Keerthi
Keerthi
Keerthi

Leave a Reply

Your email address will not be published.

*