
സിനിമാ രംഗങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചവരുടെ ഓരോ വിശേഷങ്ങളും ഒരുപാട് ആരാധകർ ആരവത്തോടെ പങ്കു ചേരാറുണ്ട്. അതുപോലെ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരവമായി കൊണ്ടാടുന്നത് ഒരു താരവിവാഹം ആണ്. നയൻതാര വിഘനേഷ് ശിവൻ താരദമ്പതികളുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഏഴു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായിരിക്കുന്നത്.



വിവാഹ വിശേഷങ്ങളും വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി അപ്‌ലോഡ് ചെയ്യപ്പെടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. വളരെ പ്രൗഢ ഗംഭീര വിവാഹത്തിന് ശേഷം ഇപ്പോൾ താര ദംമ്പതികൾ കൊച്ചിയിൽ മാതാപിതാക്കളെ സന്ദർശിക്കാനായി എത്തിയിരിക്കുയാണ്. അതോടൊപ്പം ക്ഷേത്ര സന്ദർശനങ്ങളിലും താര ദമ്പതികൾ തിരക്കിലാണ്.



മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച് താരം മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം സെലക്ട് ചെയ്യുന്നത്. നടി, ഫിലിം പ്രൊഡ്യൂസർ, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് താരം. 2003 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ് താരം ആദ്യമായി അഭിനയിച്ചത്.



തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ താരം ഒരുപാട് സിനിമകൾ ചെയ്തു. അയ്യ യാണ് താരത്തിന്റെ ആദ്യത്തെ മലയാളെതര സിനിമ. സൂര്യ നായകനായി പുറത്തിറങ്ങിയ ഗജിനിയാണ് താരത്തിന്റെ ആദ്യത്തെ കമർഷ്യൽ സക്സസ് സിനിമ. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. നിറഞ്ഞ കയ്യടിയാണ് താരത്തിന് എപ്പോഴും ലഭിക്കുന്നത്.



ഒരുപാട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ അവരുടെ വിവാഹ ആഘോഷത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർ പങ്കുകൂടിയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് പഴയ പോസ്റ്റുകളും പഴയകാല പ്രണയങ്ങളും ബന്ധങ്ങളും അവരുടെ പഴയ കാമുകൻമാരോടുള്ള ഇന്റിമേറ്റ് സീനുകളും ഫോട്ടോകളും എല്ലാം പ്രേക്ഷകർ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.



അതിനിടയിൽ താരത്തെ കുറിച്ച് സ്ഥിരീകരിക്കാത്ത ഒരു വാർത്തയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവാഹത്തിനു ശേഷം ഒരു സുപ്രധാന തീരുമാനം നയൻതാരയും വിഘ്നേഷും ഏടുത്തിട്ടുണ്ട് എന്ന രൂപത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. വിവാഹത്തിനുശേഷം ഇനി സ്വകാര്യ രംഗങ്ങളിൽ അഭിനയിക്കില്ല എന്ന തീരുമാനം നയൻതാര കൈക്കൊണ്ടിട്ടുണ്ട് എന്നാണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.





