
മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനയത്രിയും മോഡലും ഗായികയും ആണ് ഋതു മന്ത്ര. പ്രധാനമായും മലയാളം സിനിമകളിൽ ആണ് താരം പ്രവർത്തിക്കുന്നത്. ഇന്ത്യൻ മോഡൽ, ഗായിക, നടി, കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥി എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഓരോ മേഖലകളിൽ നിന്നും താരത്തിന് സാധിച്ചിട്ടുണ്ട്.



ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഒരുപാട് വർഷത്തോളം സിനിമാ-സീരിയൽ ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾക്ക് കിട്ടുന്ന പ്രീതിയും പ്രശസ്തിയും താരത്തിന് ലഭിച്ചിട്ടുണ്ട്. താരം കണ്ണൂർ സ്വദേശിനിയാണ്. കണ്ണൂരിലെ ഡോൺ ബോസ്കോ കോളേജിൽ താരം ജേർണലിസത്തിലും സാഹിത്യത്തിലും ബിരുദം പൂർത്തിയാക്കി. പിന്നീട് ബാംഗ്ലൂരിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്



പഠനസമയത്ത് തന്നെ താരത്തിന് മോഡലിംഗിലും ഫാഷനിലും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. താരം മോഹിപ്പിക്കുന്ന ശരീര പ്രകൃതിയും വശീകരിക്കുന്ന സൗന്ദര്യവുമാണ് പ്രകടിപ്പിക്കുന്നത്. അതിനു തെളിവാണ് 2018ലെ മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ് സൗത്ത് കിരീടം താരം നേടിയത്. ഇത് താരത്തിന്റെ കരിയറിലെ വലിയ അംഗീകാരം തന്നെയാണ്.



മോഡലിങ്ങ് പുറമേ താരത്തിന് മ്യൂസിക്നോടും അഭിനയത്തിനൊടും ആണ് കൂടുതൽ താല്പര്യം. റോൾ മോഡൽസ്, കുമ്പാരീസ് തുടങ്ങിയ മലയാളം സിനിമകളിൽ സഹനടിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. 2017 ലാണ് ഫഹദ് ഫാസിൽ നമിത പ്രമോദ് പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ റോൾമോഡൽ പുറത്തിറങ്ങുന്നത്. ശ്രദ്ധേയമായ വേഷം റോൾമോഡൽസ് എന്ന സിനിമയിൽ താരം ചെയ്തു.



തൊട്ടടുത്ത വർഷങ്ങളിൽ താരത്തിന് ശ്രദ്ധേയമായ വേഷങ്ങൾ സിനിമകളിൽ ചെയ്യാൻ സാധിച്ചു. 2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന ദിലീപ് നായകനായ ചിത്രത്തിൽ ഒരു മോഡലായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. 2021 ൽ പുറത്തിറങ്ങിയ തുറമുഖം, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലും താരത്തിന് വേഷമുണ്ടായിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരം അവതരിപ്പിച്ച കവിത ഡേവിഡ് എന്ന കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.



മലയാളം ബിഗ് ബോസ് സീസൺ ത്രീയിൽ താരം ഒരു പ്രശസ്ത മത്സരാർത്ഥി ആയിരുന്നു. ശക്തമായ മത്സര പ്രകടനങ്ങൾ കാഴ്ച വെച്ചത് കൊണ്ട് തന്നെ താരം ഷോയിലെ ഫൈനലിസ്റ്റ് ആവുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിഗ്ബോസിലൂടെ താരം ജനപ്രിയ താരമായി മാറുകയുണ്ടായി. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് ആരാധകരും താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ബ്ലാക്കിൽ ഹോട്ട് ലുക്കിൽ ആരാധകരുടെ മനം കവരുന്ന രൂപത്തിലാണ് ഇപ്പോൾ താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.





