സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് സായിപല്ലവി. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായിയാണ് താരം അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തിൽ അഭിനയം ആരംഭിക്കുന്നത്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മലയാളത്തിലെ മലർമിസ്സ് അഭിനയിച്ചതിന് തൊട്ടടുത്ത വർഷം 2016 ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ കലി എന്ന സിനിമയിൽ നായികയായി അവതരിപ്പിച്ചു കൊണ്ട് വീണ്ടും മലയാളികൾക്കിടയിൽ താരം തരംഗമായി.
2017 ലാണ് തെലുങ്കിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. അടുത്ത വർഷം 2018 ലാണ് താരം തമിഴ് അരങ്ങേറുന്നത്. തെലുങ്കിലെ ഫിദ എന്ന സിനിമയിലെ ഭാനുമതി എന്ന കഥാപാത്രത്തെയും തമിഴിലെ ദിയ എന്ന സിനിമയിലെ കഥാപാത്രവും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നില നിർത്തുന്നുണ്ട്.
ഏത് കഥാപാത്രത്തെയും വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. അതു കൊണ്ടുതന്നെ സംവിധായകരുടെയെല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്. അതുപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരം ചിരപ്രതിഷ്ഠയും നേടിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരതിന്റെ അഭിമുഖത്തിലെ ഒരു പരാമർശം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തരത്തിനെതിരെ സംഘ പരിവാർ രംഗത്തിറങ്ങിയതാണ് കാണാൻ സാധിക്കുന്നത്.
BoycottSaiPallavi’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് തരത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. “കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിച്ചത്. കുറച്ചു നാള്‍ മുന്നേ കോവിഡ് ലോക്ക്ഡൗൺ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‍ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.
മതത്തിന്‍റെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസമുള്ളത് എന്നും താരം ചോദിക്കുന്നുണ്ട്. അതുപോലെ തന്നെ താങ്കളുടെ കുടുംബം ഒരു നിഷ്പക്ഷ കുടുംബമാണ് എന്നും നല്ല മനുഷ്യനാകാൻ ആണ് തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്നും ഒരു നല്ല മനുഷ്യനെ ഒരു പക്ഷത്ത് എത്രമാത്രം ശരിയുണ്ടെന്ന് വിശ്വസിക്കാൻ സാധിക്കില്ല എന്നുമൊക്കെയാണ് താരം പറയുന്നത്. എന്തായാലും അഭിമുഖം വൈറൽ ആവുകയും താരത്തിനെതിരെ സൈബർ ആക്രമണം മീഡിയകളിൽ നടന്നുകൊണ്ടിരിക്കുകയാണ്.