നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമെ മറ്റു സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
ഒരു സമയത്ത് മലയാളത്തിലെ ഭാഗ്യ നായിക എന്ന് വരെ താരം അറിയപ്പെട്ടിരുന്നു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. മാത്രമല്ല ആദ്യ സമയങ്ങളിൽ താര പ്രത്യക്ഷപ്പെട്ട എല്ലാ സിനിമകളും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നീട് താരം മലയാള സിനിമയ്ക്ക് പുറമേ മറ്റു ഇൻഡസ്ട്രി കളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 2017 ൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും മറ്റും ഹോട്ട് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്നവയാണ്. മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ അഴകായി ക്യൂട്ട് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്നു. ഇഷാൻ ഗിരി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തി എടുത്തത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
2017 ൽ നിവിൻ പൊളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ടോവിനോ നായകനായി പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് താരം തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2019 ൽ സുന്ദർ c സംവിധാനം ചെയ്ത് വിശാൽ, താമന്നാഹ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ഗോഡ്‌സെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറാൻ പോവുകയാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.