കാഞ്ചീപുരം പട്ടു സാരിയിൽ സുന്ദരിയായി അനുശ്രീ. കാഞ്ചിപുരത്തെ റാണിയാണോ എന്ന് മലയാളികൾ…

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുശ്രീ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് ഓരോ സിനിമ കഴിയുമ്പോഴും താരം തെളിയിക്കുകയാണ്.

സ്ത്രീ കേന്ദ്രകഥാപാത്രമായി വന്ന ഒരുപാട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേപോലെ മലയാളത്തിലെ തേപ്പിന്റെ പ്രതീകം എന്ന് വരെ താരം അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് പ്രശസ്ത മലയാള സംവിധായകൻ ലാൽജോസ് താരത്തെ കാണുകയും സിനിമയിൽ അവസരം നൽകുകയും ചെയ്തു. അങ്ങനെയാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് പതിനഞ്ചു ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പുതിയ പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. കാഞ്ചിപുരം സാരി ധരിച്ച് സുന്ദരിയായി മാലാഖയെ പോലെ കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ജിബിൻ സോമചന്ദ്രൻ ആണ് താരത്തിന് സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്.

2012 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ഡയമണ്ട് നെക്ലേസ് ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീടങ്ങോട്ട് താരം മലയാളസിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി.

സ്ത്രീകൾക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രമുള്ള പല സിനിമകളിലും താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു. ഏറ്റവും അവസാനമായി ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ 12th man ലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Anusree
Anusree
Anusree
Anusree