അമ്മയാകാന്‍ ആഗ്രഹമുണ്ട് വിവാഹത്തിനോട് താല്പര്യമില്ല ; ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെ പറ്റി ഏക്ത കപൂര്‍….

ഒരു ഇന്ത്യൻ ടെലിവിഷൻ ചലച്ചിത്ര നിർമ്മാതാവും സംവിധായികയും ഹിന്ദി സിനിമയിലും പ്രവർത്തിക്കുന്ന താരമാണ് ഏക്താ കപൂർ. താരം 1994-ൽ സ്ഥാപിതമായ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമാണ്. ടെലിവിഷൻ നിർമ്മാതാവ്, ബിസിനസുകാരി എന്നീ നിലകളിലെല്ലാം 1995 മുതൽ താരം സജീവമാണ്. വളരെ മികവുള്ള പ്രവർത്തനങ്ങളാണ് താരം പ്രകടിപ്പിക്കുന്നത്.

കലാരംഗത്തെ പ്രവർത്തനത്തിന് 2020ൽ താരത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അഭിനേതാക്കളായ ജീതേന്ദ്രയുടെയും ശോഭ കപൂറിന്റെയും മകളാണ് താരം. താരം വിവാഹിതയല്ല. എന്നാൽ താരത്തിന് രവി കപൂർ എന്ന് പേരുള്ള ഒരു മകനുണ്ട്. 2019 ജനുവരി 27 ന് വാടക ഗർഭ ധാരണത്തിലൂടെയാണ് താരത്തിന് മകൻ ജനിച്ചത്. വിവാഹത്തോട് താരം എപ്പോഴും നോ എന്നാണ് പറഞ്ഞിരിക്കുന്നത്.

വിവാഹം കഴിക്കാതെ തുടരുന്നതിനും താരത്തിനെ ഒരുപാട് ഗോസിപ്പുകളും അഭ്യൂഹങ്ങളും വ്യാജവാർത്തകളും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നിരുന്നാലും കൂടെയും ഇപ്പോഴും വിവാഹത്തിനോട് നോ പറയുന്ന തീരുമാനത്തിൽ നിന്നും ഒരിക്കലും പിറകോട്ട് പോയിട്ടില്ല എന്നത് ഉറച്ചുനിൽക്കുകയാണ് താരം. വാടക ഗർഭത്തിലൂടെ സ്വന്തമാക്കിയ മകനുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ താരം.

ചെറുപ്പത്തിൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും അത് തന്റെ പിതാവിനോട് പറഞ്ഞപ്പോൾ തന്നെ പിതാവായ ജിതേന്ദ്രൻ ആണ് അവിവാഹിതയായി തുടരാൻ പറഞ്ഞ ഏൽപ്പിച്ചത് എന്നും താരം വ്യക്തമാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ആണോ അടിച്ചുപൊളിച്ച ഒരു ജീവിതം ആണോ ആ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചതിലൂടെ സ്വന്തമായി ജോലി സമ്പാദിച്ചു ജീവിക്കാൻ തീരുമാനമെടുത്തു എന്നും താരം വ്യക്തമാക്കി.

അതിനോട് ചേർത്ത് താരം പറഞ്ഞത് തന്റെ സുഹൃത്തുക്കളിൽ പലരും വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചിതരായി അവിവാഹിതരെ പോലെ ജീവിക്കുന്നത് നേരിട്ട് ഞാൻ സാക്ഷി ആയതാണ് എന്നും ആണ്. വിവാഹം വേണ്ട എന്ന് തീരുമാനിച്ചിട്ടും അമ്മയാകാൻ ആഗ്രഹിച്ചു എന്നും അതു കൊണ്ടാണ് വാടക ഗർഭത്തിലൂടെ മകനെ സ്വന്തമാക്കിയത് എന്നും താരം വ്യക്തമാക്കി. തന്റെ പിതാവിന്റെ യഥാർത്ഥ പേരായ രവി കപൂർ എന്നാണ് മകന് താരം പേര് വെച്ചിരിക്കുന്നത്.

ഭാരത്തിന്റെ സഹോദരനും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. അതുപോലെതന്നെ തുഷാർ കപൂർ എന്ന താരത്തിന്റെ സഹോദരൻ വിവാഹം കഴിക്കാതെ സഹോദരി ചെയ്തതു പോലെ തന്നെ വാടക ഗർഭ ത്തിലൂടെ ഒരു മകനെ സ്വന്തമാക്കി വളരെ സന്തോഷകരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന് വ്യത്യസ്തമായ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ പ്രചരിക്കപ്പെടുകയാണ് ഉണ്ടായത്.

Ektarkapoor
Ektarkapoor