മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ് ബോസ് സീസൺ ഫോർ ആണ്. പതിവു രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരുപാട് മേഖലയിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്താൻ ബിഗ്ബോസ് സീസൺ ഫോറിനു തുടക്കം മുതൽ തന്നെ സാധിച്ചിട്ടുണ്ട്. അത് ഓരോ മത്സരത്തിലും ഓരോ എപ്പിസോഡുകളിലും പ്രേക്ഷകർക്കിടയിൽ ചർച്ചയക്കുകയും ചെയ്തിരുന്നു.
എന്തായാലും സീസൺ ഫോർ ബിഗ് ബോസിന്റെ അവസാന ഘട്ടത്തോട് അടുത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ പതിവിൽ കൂടുതൽ മത്സരയിനങ്ങൾ കടുക്കുകയും ചെയ്തിട്ടുണ്ട്. മത്സരാർത്ഥികളുടെ ഇടയിലുള്ള വീറും വാശിയും വർദ്ധിക്കുന്നതിനിടയിൽ ശക്തരായ രണ്ട് മത്സരാർത്ഥികൾ ഷോയിൽ നിന്ന് പുറത്തുപോകുകയുണ്ടായി.
ഡോ റോബിനും ജാസ്മിന്നുമാണ് രണ്ട് മത്സരർഥികൾ. റിയാസിനെ റോബിൻ തല്ലിയതിനെ തുടർന്ന് സീക്രട്ട് റൂമിലായിരുന്ന റോബിൻ ബിഗ് ബോസിലേക്ക് തന്നെ തിരിച്ചെത്തുമെന്ന സമയം വന്നപ്പോൾ തന്റെ പ്രതിഷേധം ജാസ്മിന് അറിയിച്ചത് ബിഗ്‌ബോസ് ക്വിറ്റ് ചെയ്തു കൊണ്ടായിരുന്നു. 70 ദിവസങ്ങൾക്കു ശേഷമാണിത് നടന്നത്. വലിയ കോളിളക്കം ആണ് ഇരുവരുടെയും പുറത്തുപോകൽ ബിഗ്‌ബോസ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്.
എന്നാൽ ഇപ്പോൾ ജാസ്മിന്റെ ഒരു ലൈവ് വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കാമുകിയും പങ്കാളിയുമായ മോണിക്കയുമായി പിരിയുകയാണെന്നും അതിന്റെ കാരണവും പറയുന്ന വീഡിയോ ആണിപ്പോൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുള്ളത്. ബിഗ്‌ബോസിൽ വന്നതിന് ശേഷം എല്ലാം മീഡിയയിൽ വരുന്ന സാഹചര്യമാണ് ഉള്ളത് എന്നും അതുകൊണ്ടാണ് ലൈവിൽ വന്നു ഇക്കാര്യം പറയുന്നത് എന്നും ജാസ്മിന് പറയുന്നുണ്ട്.
ബിഗ്ബോസ് ഷോയിലെ സംഭവങ്ങള്‍ക്ക് ശേഷം തനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടക്കുകയാണ് എന്നും ബിഗ് ബോസില്‍ വന്നത് കൊണ്ടാണ് ഞാന്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ് എന്നും അത് അവള്‍ അര്‍ഹിക്കുന്നത് അല്ല എന്നും അത് കാരണം അവളുമായി ബ്രേക്കപ്പ് ആവാന്‍ തീരുമാനിച്ചെന്നുമാണ് ജാസ്മിന്‍ ലൈവിൽ പറയുന്നത്.
മോണിക്ക ഇത്തരത്തിൽ ഉള്ള ഒരു അക്രമങ്ങളും അർഹിക്കുന്നില്ല എന്നും അവൾ ഇതൊന്നും കെട്ടിരിക്കേണ്ട കാര്യമില്ലെന്നുമാണ് ജാസ്മിന് പറയുന്നത്. കൂടാതെ ബിഗ് ബോസ് തന്നെ ഇമോഷണലിയും മാനസികയുമായും തകർത്തു എന്നും അവൾക്ക് കൂട്ടായി എല്ലാകാര്യങ്ങളും നോക്കി തുടർന്ന് പോകാൻ തനിക്ക് കഴിയുന്നില്ല എന്നും ജാസ്മിന് തുറന്നടിക്കുന്നു. എന്തായാലും വളരെ പെട്ടന്ന് ലൈവ് വൈറലാവുകയായിരുന്നു.