നടു റോഡിൽ സൂപ്പർ ഡാൻസ്.. കണ്ടത് ലക്ഷങ്ങൾ… വൈറലായ കിടിലൻ ഡാൻസ് വീഡിയോ കാണാം…

in Uncategorized

ഇത് ഇൻസ്റ്റാഗ്രാം റീൽസുകളുടെ കാലമാണ്. ഇൻസ്റ്റാഗ്രാം ഫോട്ടോഷൂട്ട് ലൂടെയും റീൽസ് വീഡിയോകളിലൂടെയും എല്ലാം ഒരുപാട് പേരാണ് ഇന്ന് ആൾ അറിയുന്ന വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്തത്. തന്നിൽ അന്തർലീനമായ കഴിവുകളെ മനുഷ്യ മനസ്സുകൾക്ക് കാണാൻ സാധിക്കുന്ന രൂപത്തിൽ ആകർഷകമായ രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടുക യാണ് പലരും. അതുകൊണ്ട് തന്നെയാണ് ഇൻസ്റ്റാഗ്രാം റീൽസുകൾ എല്ലാം ഇന്ന് ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കുന്നത്

കഴിവും സൗന്ദര്യവും ഉള്ളവർക്ക് ഇൻസ്റ്റാഗ്രാമിൽ വലിയ ഫോളോവേഴ്സിനെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. അതിന്റെ കൂട്ടത്തിൽ എടുത്തുപറയേണ്ടത് നൃത്തം ചെയ്യാനുള്ള കഴിവുകളാണ്. ചെറിയ ചുവടുകൾ തന്നെ വളരെ ഭംഗിയായി ചെയ്യുന്നവർക്കും വലിയ കാഴ്ചക്കാരെ നേടിയെടുക്കാൻ എളുപ്പത്തിൽ സാധിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന ഒരു റിൽസ് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

കേശവി ചേത്രിയും മിതേഷ് റോയുമാണ് ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. എത്ര കണ്ടാലും മതിവരാത്ത ഊർജ്ജസ്വലമായി ആണ് താരങ്ങൾ നൃത്തം ചെയ്തിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് ചെറിയ ഒരു വീഡിയോ കൊണ്ട് തന്നെ ഇരുവർക്കും ഒരുപാട് കാഴ്ചക്കാരെ നേടാനും നിറഞ്ഞ കയ്യടികളും ലൈക്കുകളും നേടിയെടുക്കാൻ സാധിച്ചത്. ആകർഷണീയമായ രൂപത്തിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

നർത്തകി, ഇൻസ്റ്റാഗ്രാം സ്റ്റാർ, യൂട്യൂബ് സ്റ്റാർ എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് കേശവി ഛേത്രി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് താരം ഉയർന്ന ജനപ്രീതി നേടുന്നു. ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബിലും താരം തന്റെ വീഡിയോകൾ ആരംഭിച്ചതിന് ശേഷം താരത്തിന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 300,000 ഫോളോവേഴ്‌സിനെ ലഭിച്ചു. കൂടാതെ താരത്തിന്റെ യൂട്യൂബ് ചാനലിൽ ഏകദേശം 500,000 സബ്‌സ്‌ക്രൈബർമാരുമുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വീഡിയോയും ക്രിയേറ്റ് ചെയ്യുന്നത് എന്ന് തന്നെയാണ് ജനപ്രീതിയുടെ പ്രധാനകാരണം.

താരത്തിന്റെ ആകർഷണീയമായ ഡ്രസ്സിംഗ് സെൻസും മനോഹരമായ ആകാര വടിവും നിഷ്കളങ്കമായ പുഞ്ചിരിയും തരത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ താരം ഒരു അഭിനേതാവും വ്ലോഗറും സോഷ്യൽ മീഡിയയെ ഇൻഫ്ലുവൻസറും ആണ്. കൂടുതലായും താരം പങ്കുവെക്കുന്നത് ലിപ് സിങ്ക് വീഡിയോകൾ ആണ്. ഏത് തരത്തിലുള്ള വീഡിയോകൾക്ക് ആണെങ്കിലും ഒരുപാട് കാഴ്ചക്കാരെ താരത്തിന് നേടിയെടുക്കാൻ സാധിക്കുന്നുണ്ട്.

റായ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ എന്റർടെയ്‌നറാണ് മിതേഷ് റോയ്. ബോളിവുഡ് ഡാൻസർ എന്ന രീതിയിലാണ് താരം അറിയപ്പെടുന്നത്. ചടുലമായ നൃത്തചുവടുകൾ തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏത് തരത്തിലുള്ള പാട്ടുകളോടും വളരെ മനോഹരമായും ആകർഷണീയമായി ഡാൻസ് ചെയ്യാനും കൈയ്യടി നേടാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്.

Keshavi
Keshavi
Keshavi
Keshavi
Keshavi

Leave a Reply

Your email address will not be published.

*