നായകൻമാർക്ക് ഒപ്പം ചേർന്ന് അഭിനയിക്കുന്നത് മുസ്തഫയ്ക്ക് ഇഷ്ടമല്ല… സിനിമക്ക് വേണ്ടി പോലും ഒരാൾക്കും ഇനി ഉമ്മ കൊടുക്കില്ലെന്ന് പ്രിയാമണി….

in Entertainments

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയാമണി. മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2003 മുതൽ താരം ഇതുവരെയും സജീവമായി സിനിമ മേഖലയിൽ നിലനിൽക്കുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്.

2003 പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എങ്കിലും 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ജനപ്രിയ നായിക ആവുന്നത്. രാം , രാവൺ , രാവണൻ , പ്രാഞ്ചിയേട്ടൻ & ദ സെയിന്റ് , ചാരുലത , ഐഡോൾ രാമായണം എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

സിനിമയിലെ താരത്തിന്റെ അത്യുഗ്രൻ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും തമിഴിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിക്കുകയും ചെയ്തു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാൻ മാത്രം വളരെ വ്യക്തമായും മനോഹരമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

ഓരോ സിനിമകളിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അതുകൊണ്ടു തന്നെയാണ് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും മറ്റും താരത്തെ തേടിയെത്തിയത്. അഭിനയ രംഗത്തിനൊപ്പം ഒപ്പം മോഡലിംഗ് താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുള്ളത്.

ഒരുപാട് കാലമായി താരമൂല്യം കുറയാതെ സിനിമാ മേഖലയിൽ താരം പിടിച്ചു നിൽക്കുന്നത് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആത്മാർത്ഥമായ സമീപനം കൊണ്ടും വളരെ മികച്ച അഭിനയ വൈഭവം കൊണ്ടും തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നത്.

സിനിമയിൽ താൻ നായകന്മാരോട് ചേർന്ന് അഭിനയിക്കുന്നത് മുസ്തഫക്കോ അദേഹത്തിന്റെ വീട്ടിൽ ഉള്ളവർക്കോ ഇഷ്ട്ടമല്ല എന്നാണ് താരം പറയുന്നത്. ഇപ്പോൾ പ്രണയമുള്ള ചില നടിമാരോട് ഇത്തരം കാര്യങ്ങൾ പങ്കുവച്ചപ്പോൾ ഇത് പ്രൊഫഷനാണെന്നും സർവസാധാരണമാണ് കാര്യങ്ങൾ ഒന്നും അവരുടെ ബോയ് ഫ്രണ്ട്സിന് പ്രശനമില്ലെന്നുമായിരുന്നു അവരുടെയെല്ലാം മറുപടി എന്നുമാണ് താരം പറയുന്നത്.

മുസ്തഫയും ഫാമിലിയും അങ്ങനെയല്ല എന്നും അതുകൊണ്ട് തന്നെ ഓൺ സ്ക്രീൻ കിസ്സിങ്ങുകൾ ഇനി ഉണ്ടാകില്ല എന്നും താരം വ്യക്തമാക്കി. മുസ്തഫ മുസ്ലിമാണ് എന്നും ദീപാവലി ക്രിസ്തുമസ് എന്നിവയെല്ലാം ഞങ്ങൾ ആഘോഷിക്കാറുണ്ട് എന്നും ആണ് താരം വ്യക്തമാക്കുന്നത്. നോമ്പ് എടുപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എന്നും പക്ഷെ എനിക്ക് ആഹാരം കഴിക്കാതിരിക്കാൻ തനിക്ക് കഴിയില്ല എന്നാണ് താരം പറയുന്നത്.

Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*