ബാത്ത് ടബ്ബിൽ പ്രണയ പൂക്കളം… കിടിലൻ ഫോട്ടോസ് പങ്കുവെച്ച് ക്യൂട്ട് താരം അവനീത് കൗർ…

in Entertainments

അറിയപ്പെടുന്ന നർത്തകിയും മോഡലുമാണ് അവ്നീത് കൗർ. ചന്ദ്ര നന്ദിനിയിലെ ചാരുമതിയെയും അലാദ്ദീൻ -നാം തോ സുന ഹോഗയിലെ യാസ്മിൻ രാജകുമാരിയെയും അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. നടി, നർത്തകി എന്നീ നിലകളിൽ 2010മുതൽ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും താരം മികവുകൾക് പ്രേക്ഷകർക്ക് നൽകുകയും ചെയ്യുന്നു.

സീ ടിവിയുടെ ഡാൻസ് ഇന്ത്യ ഡാൻസിൽ മാസ്റ്റേഴ്‌സ് എന്ന നൃത്ത പരിപാടിയിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്.  തുടർന്ന് താരം  ഡാൻസ് കീ സൂപ്പർ സ്റ്റാർസിൽ പങ്കെടുക്കുകയും അവിടെ ഡാൻസ് ചലഞ്ചേഴ്‌സ് ടീമിൽ ചേർന്ന് നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് 2012ലാണ്. ലൈഫ് ഓകെയുടെ മേരി മാ എന്ന പരമ്പരയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

പിന്നീട് എസ്എബി ടിവിയുടെ തേധേ ഹേ പർ തേരേ മേരേ ഹേയിൽ അഭിനയിച്ചതും  2012ൽ കളേഴ്‌സ് ടിവിയുടെ സെലിബ്രിറ്റി ഡാൻസ് റിയാലിറ്റി ഷോയായ ജലക് ദിഖ്‌ല ജായിൽ പങ്കെടുത്തതും കരിയറിൽ വലിയ ഉയർച്ചകളാണ് താരത്തിന് സമ്മാനിച്ചത്.  ഈ ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി താരമായിരുന്നു. എന്തായാലും അറിയപ്പെടാൻ കാരണമാവുകയായിരുന്നു.

പിന്നീട് സാവിത്രി എന്ന പരമ്പരയിൽ താരം രാജ്കുമാരി ദമയന്തിയായി അഭിനയിച്ചു. 2013 ൽ അഭിനയിച്ച  ഏക് മുത്തി ആസ്മാൻ എന്ന പരമ്പരയിലെ അഭിനയം ശ്രദ്ധേയമായി. സിനിമയിൽ ആരംഭം  മർദാനിയിലൂടെയാണ്.  ഒരേ സമയത്ത് തന്നെ സിനിമയിലും ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞു. സിനിമകൾക്കും സീരിയൽ ടെലിവിഷൻ പരിപാടികൾക്കും പുറമെ വേറെയും പ്രവർത്തനങ്ങളിൽ താരം സജീവമായിരുന്നു.

വെബ് സീരീസുകളിലും മ്യൂസിക് ആൽബങ്ങളിലും താരം സിനിമകൾ ചെയ്യുന്ന സമയങ്ങളിൽ തന്നെ പ്രത്യക്ഷപ്പെട്ടത് ആരാധകരെ വിപുലപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 2016-ൽ , Jigsaw Pictures-ന്റെ ബാനറിൽ YouTube- ൽ റിലീസ് ചെയ്ത ദോസ്ത് – Safi Mother – Daughter എന്ന ഹ്രസ്വ ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം പെട്ടന്ന് തന്നെ ബൊളീവുഡിലും നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത പുറത്തു വരുന്നുണ്ട്.

മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുക്കുകയും ആരാധകർക്കിടയിൽ തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ബാത്ത് ടബ്ബിൽ നിന്നുള്ള ഹോട്ട് ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ബോൾഡ് ലുക്കും ബാത്ത് ടബ്ബിലെ റോസാ പൂക്കൾ കൊണ്ട് തീർത്ത പ്രണയക്കളവുമാണ് ഫോട്ടോകളുടെ ഹൈലൈറ്റ്. എന്തായാലും ഫോട്ടോകൾ വൈറലായിരിക്കുന്നു.

Avneet Kaur
Avneet Kaur
Avneet Kaur
Avneet Kaur

Leave a Reply

Your email address will not be published.

*