നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കാറ്റ് ശർമ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.
സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ടും മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യയിലെന്നല്ല ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച മീടൂ ക്യാമ്പയിൻ ന്റെ ഭാഗം കൂടിയായിരുന്നു താരം. 2018 ലാണ് താരം മീ ടൂ ആരോപണം നടത്തിയത്. ഫിലിം മേക്കർ ആയ സുഭാഷ് ഘയി താരത്തോട് മോശമായി പെരുമാറി എന്നാണ് താരം ആരോപണമുന്നയിച്ചത്. ബലം പ്രയോഗിച്ച് ഉമ്മ വെക്കാനും ഹഗ് ചെയ്യാൻ ശ്രമിച്ചു എന്നാണ് താരം ആരോപിച്ചത്. പോലീസ് സ്റ്റേഷനിൽ കേ സ് ഫയൽ ചെയ്യുകയും ചെയ്തു.
മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2016 ൽ പുറത്തിറങ്ങിയ ദി മാജിക്കൽ ലവ് സാഗ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം കസം തെരെ പ്യാർ കി എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തി.