ഇതാ ഉർഫിയുടെ പുതിയ അവതാരം.. പൂക്കൾ കൊണ്ട് വിസ്മയം തീർത്ത് ഉർഫി… റീൽസ് വീഡിയോ വൈറൽ…

in Entertainments

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലയിലെ മികച്ച പരമ്പരയിലെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഉർഫി. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. 2016ൽ സോണി ടിവിയുടെ ബഡേ ഭയ്യാ കി ദുൽഹനിയയിൽ അവ്നി പന്ത് എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെട്ടത്.

2016 മുതൽ 2017 വരെ അവർ സ്റ്റാർ പ്ലസിന്റെ ചന്ദ്ര നന്ദിനിയിൽ ഛായയായി താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. സ്റ്റാർ പ്ലസിന്റെ മേരി ദുർഗയിൽ ആരതിയെ അവതരിപ്പിച്ചതും 2020-ൽ അവർ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിലും കസൗട്ടി സിന്ദഗി കേയിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം 2022-ൽ കുൻവാറിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനെ ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നടി എന്ന രൂപത്തിനേക്കാൾ കൂടുതൽ താരം അറിയപ്പെടുന്നത് വസ്ത്രധാരണത്തിലെ വ്യത്യസ്ത കൊണ്ടാണ്.

എവിടെയും കാണാത്ത അത്ര മികച്ച രൂപത്തിലുള്ള വേഷ വിധാനങ്ങളാണ് താരം സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ വസ്ത്ര ധാരണത്തിലെ വിഷയത്തിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും ഫാഷൻ അപ്ഡേറ്റ് ആയും വ്യത്യസ്ത ഉള്ളതുമായ വസ്ത്ര ധാരണ രീതി ആണ് താരം എപ്പോഴും പരീക്ഷിക്കുന്നത്. ഇപ്പോൾ താരം പൂക്കൾ കൊണ്ട് ബിക്കിനി ധരിച്ചിരിക്കുകയാണ്.

റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അതീവ ഗ്ലാമറാസ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കാൻ മാത്രം തരംഗം ആവുകയും ചെയ്തിരിക്കുന്നു. വളരെ അത്ഭുതത്തോടെ കൂടിയാണ് ഓരോരുത്തരും വീഡിയോ കാണുന്നത്.

Urfi
Urfi
Urfi
Urfi

Leave a Reply

Your email address will not be published.

*