ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തനതായ അഭിനയ മികവു കൊണ്ട് സ്ഥാനമുറപ്പിച്ച താരമാണ് അന്ന രാജൻ. 2017 ൽ ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ അങ്കമാലി ഡയറീസ് ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. ഈ ഒരൊറ്റ സിനിമയിലൂടെ താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു.
ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡിനു വരെ താരത്തിനെ നോമിനേറ്റ ചെയ്യപ്പെട്ടു. എത്ര തവണ മികച്ച അഭിനയമായിരുന്നു താരം പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തൊട്ടടുത്ത സിനിമയിൽ തന്നെ മലയാളത്തിലെ താരരാജാവ് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലാണ് താരം പിന്നീട് അഭിനയിച്ചത്.
അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.
അരങ്ങേറ്റ സിനിമയിൽ തന്നെ സിനിമാ പ്രേമികളുടെ ഹൃദയം താരത്തിന് കഴിഞ്ഞതു കൊണ്ട് സിനിമാ മേഖലയിൽ താരത്തിന്റെ വഴി എളുപ്പമായിരുന്നു. ഒരുപാട് വലിയ അവസരങ്ങൾ വരെ താരത്തിന് ലഭിച്ചു. താരം പിന്നീട് ഹൃസ്വ ചിത്രങ്ങളിലും വെബ് സീരീസിലും പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇത്രയധികം അവസരം ലഭിക്കാനുള്ള പ്രധാന കാരണം.
നടി എന്നതിലുപരി പ്രൊഫഷണലി നേഴ്സ് കൂടിയാണ് താരം. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതു മേഖല ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന സംവിധായകർക്ക് ഉറപ്പുള്ളത് കൊണ്ട് തന്നെ ഓരോ സിനിമയിലേക്കും താരത്തെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.
തന്മയത്വം ഉള്ള ശാലീന സുന്ദരിയായണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആരാധകർ ഫോട്ടോകൾ പെട്ടെന്ന് ഏറ്റെടുത്തിരിക്കുകയാണ്.