50 കോടി തരാമെന്ന് പറഞ്ഞാലും അത് എന്റെ ക്രെഡിബിലിറ്റിക്ക് പകരമാകില്ല… താല്പര്യമുള്ള കണ്ടന്റുകൾ മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്… അഹാന കൃഷ്ണ…

in Entertainments

മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യംതന്നെ അഭിനയിച്ചത്. മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

2017ൽ ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചത് താരത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു. 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിൽ അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.

തോന്നൽ എന്ന സംഗീത വീഡിയോ താരം സംവിധാനം ചെയ്യുകയും അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു സംവിധാന എങ്കിലും താരത്തിന് ഒരുപാട് ഉയർച്ചകൾ നേടാൻ സാധിക്കുമെന്ന് ആദ്യ സംരംഭത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചു.
ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. കാരണം വീഡിയോ റിലീസ് ചെയ്ത സമയത്ത് അതായിരുന്നു യൂട്യൂബിൽ ട്രെൻഡിംഗ്.

വിദ്യാഭ്യാസ രംഗത്തും താരത്തിന് തിളക്കം ഏറെയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിന് ശേഷം അഹമ്മദാബാദിലെ MICA- യിൽ നിന്ന് പരസ്യ മാനേജ്‌മെന്റിലും പബ്ലിക് റിലേഷൻസിലും ഒരു ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും താരം പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചതു കൊണ്ടുതന്നെ അഭിനയ മേഖലയിലെ ചെറിയ സന്തോഷങ്ങൾക്ക് പോലും ആരാധകർക്കിടയിൽ വലിയ സ്ഥാനം ലഭിച്ചു.

സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അതിനപ്പുറം പല ബ്രാൻഡുകളും പ്രമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്. ആ വിഷയത്തിൽ താരത്തിന്റെ ഒരു അഭിപ്രായമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. തനിക്ക് ഇഷ്ടമുള്ള കണ്ടന്റുകളും താല്പര്യം ഉള്ളതും മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുകയുള്ളൂ എന്നാണ് താരം പറയുന്നത്.

ഞാൻ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താൻ തന്നെയാണ് ഉത്തരവാദി എന്നും അത് പോസ്റ്റ് ചെയ്യുന്ന സമയത്ത് ഓർക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. എന്ത് സാധനം ആണെങ്കിലും അത് അംഗീകരിക്കാൻ കഴിയുന്നതാണോ എന്ന് നോക്കും അല്ലെങ്കിൽ നോ എന്ന് പറയാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. 50 കോടി തരാമെന്ന് പറഞ്ഞാലും അത് എന്റെ ക്രെഡിബിലിറ്റിക്ക് പകരമാകില്ല എന്നാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna

Leave a Reply

Your email address will not be published.

*