മലയാളം , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയാണ് അഞ്ജു കുര്യൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ സഹ കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അതിനെ സമീപിക്കുന്നത്. ഓരോ വേഷങ്ങളിലും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്.
തൊട്ടടുത്ത വർഷം ഓം ശാന്തി ഓശാന എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം താരം ചെയ്തു. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി ഇതിനോടകം തന്നെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ജാക്ക് & ഡാനിയൽ എന്ന സിനിമയിലെ താരത്തിന്റെ വേഷവും ശ്രദ്ധേയമായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിൽ നിൽക്കുന്നു.
2019-ൽ, കാർത്തിക്കിനെ നായകനാക്കി അർജുനും ഗോകുലും ചേർന്ന് സംവിധാനം ചെയ്ത ഷിബു എന്ന സിനിമയിൽ നായികയായി താരം അഭിനയിച്ചു. 2016-ലെ മലയാളം സിനിമയായ കവി ഉദ്ദേശിച്ചത്, 2018-ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഞാൻ പ്രകാശൻ നാം സിനിമയിലെ താരം അവതരിപ്പിച്ച കഥാപാത്രം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
അതു പോലെ തന്നെ 2019-ൽ പുറത്തിറങ്ങിയ ഇഗ്ലൂ എന്ന തമിഴ് ചിത്രത്തിലെ രമ്യ എന്ന കഥാപാത്രത്തിന് താരത്തിന് ഒരുപാട് പ്രശംസകളും പ്രേക്ഷകപ്രീതിയും ലഭിച്ചിരുന്നു. ഓരോ വേഷങ്ങളും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സാരിയിലും മറ്റു നാടൻ വേഷങ്ങളിലും വളരെ ശാലീന സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് മോഡേണായും താരം ആരാധകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്.
ഇപ്പോൾ താരം ഒരു എഡിറ്റഡ് വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ആദ്യ ഭാഗത്ത് താരം മുടി പിന്നി കെട്ടി സാരി മടക്കിക്കുത്തി ഒരാളെ ചവിട്ടാൻ ഒതുങ്ങുന്നതാണ് കാണുന്നത്. ഇതിനുശേഷം ചവിട്ടു കൊള്ളുന്ന ഒരു സിനിമയിലെ സീനും ആണ് പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷൻ വായിച്ചാൽ കാര്യം മനസ്സിലാകും. മാതാപിതാക്കളുടെ മുന്നിൽ വെച്ച്25 വയസ്സായിട്ടും കല്യാണം കഴിക്കാത്ത എന്ന് ചോദിക്കുന്നവർക്ക് ഇതാണ് മറുപടി എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.