നടന്മാർ മാറി നിൽക്കും ലുക്ക്.. Dr റോബിൻ രാധാകൃഷ്ണന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ…

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ വളരെ വിജയകരമായി ബിഗ് ബോസ് റിയാലിറ്റി ഷോ പല സീസണുകൾ പിന്നിട്ടിരിക്കുന്നു. നമ്മുടെ മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ ഇപ്പോൾ നാലാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്. മലയാളത്തിലെ താരരാജാവ് മോഹൻലാലാണ് മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവതാരകനായി എത്തുന്നത്.

പല മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ പലരും ബിഗ് ബോസ് ഹൗസ് ൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. നാലാമത്തെ സീസണും അതുപോലെതന്നെയാണ് ആരംഭിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് കൂടുതലായും നാലാമത്തെ സീസണിൽ മത്സരാർത്ഥികൾ ആയി എത്തിയത്.

ബിഗ് ബോസ് മലയാളം നാലാം സീസണിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന് പറഞ്ഞാൽ തെറ്റാകില്ല. അദ്ദേഹം ബിഗ് ബോസ് ഹൗസിൽ നിന്ന് ചില പ്രത്യേകമായ കാരണങ്ങളാൽ പുറത്താക്കപ്പെട്ടേങ്കിലും അദ്ദേഹത്തിന് ലഭിച്ച ആരാധക പിന്തുണ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഒരുപക്ഷേ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും ജനപിന്തുണ ലഭിച്ച വേറെ മത്സരാർഥി ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്.

ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥി ആയിരുന്നു അദ്ദേഹം. ബിഗ് ബോസിൽ പലരും അദ്ദേഹത്തിനെതിരെ കൂട്ടമായി ആക്രമിചെങ്കിലും, അതിനെതിരെ ശക്തമായ രീതിയിൽ മൈൻഡ് ഗെയിം ലൂടെ സ്ക്രീൻ പ്രസൻസ് നേടിയെടുക്കുകയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. വോട്ടെടുപ്പിൽ അല്ലാതെ നേരിട്ട് ആണ് അദ്ദേഹത്തെ ബിഗ് ബോസ് പുറത്താക്കിയത്.

പക്ഷേ അപ്പോഴേക്കും അദ്ദേഹത്തെ കേരളക്കര ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹം തരംഗമായി മാറി. 100k + ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ നിന്ന് ഇപ്പോൾ 800k + ആരാധകരാണ് അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫോളോ ചെയ്യാൻ തുടങ്ങി. ഒരുപാട് ഇന്റർവ്യൂ കളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ അറിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. അദ്ദേഹത്തിന്റെ ആദ്യ ഒഫീഷ്യൽ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി യുടെ ക്യാമറയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ന്റെ കിടിലൻ ഫോട്ടോകൾ ഒപ്പിയെടുത്തത്. തന്റെ ആദ്യത്തെ ഒഫീഷ്യൽ ഫോട്ടോ ഷൂട്ട് ആണ് എന്ന് അദ്ദേഹം ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്.

Dr Robin
Dr Robin