
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാലോകത്ത് പിടിച്ചു നിന്ന ഒരുപാട് കലാകാരന്മാരും കലാകാരികളും ഉണ്ട്. നമ്മുടെ മലയാള സിനിമാലോകത്ത് ഇത്തരത്തിലുള്ള ഒരുപാട് നടീനടന്മാരെ കാണാൻ സാധിക്കും. പലരും നെപ്പോട്ടിസവും അടിസ്ഥാനത്തിൽ പിടിച്ചു നിന്നപ്പോൾ, മറ്റു ചിലർ സ്വന്തം അധ്വാനം മൂലം സിനിമയിൽ സജീവമായി നിലകൊണ്ടു.



ഈ രീതിയിൽ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദർശൻ. സിനിമാ പാരമ്പര്യമുള്ള അച്ഛനും അമ്മയും ആണെങ്കിലും താരം സിനിമാലോകത്ത് പിടിച്ചുനിന്നത് സ്വന്തം കഴിവ് മൂലമാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. കാരണം ഓരോ സിനിമയിലും താരം കാഴ്ചവെക്കുന്ന പ്രകടനം അത്രയ്ക്ക് മികച്ചതാണ്. അതുകൊണ്ടുതന്നെ താരം ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.



പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ ന്റെയും, ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിയായിരുന്ന ലിസി യുടെയും മകളാണ് കല്യാണി പ്രിയദർശൻ. അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് 2017 ൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അവസരങ്ങൾ താരത്തെ തേടിയെത്തി.



താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അമ്മ ലിസിയും സമൂഹമാധ്യമങ്ങളിൽ തന്റെ ജീവിതവിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി ലിസി പ്രിയദർശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മയും മകളും ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോയും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.



അമ്മയും മകളും ഒന്നിച്ചു ഐ ലാബ് ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. അമ്മയുടെ അതേ ഫോട്ടോ കോപ്പിയാണ് കല്യാണി പ്രിയദർശൻ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ലിസി ഇപ്പോഴും തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. അമ്മയുടെ സൗന്ദര്യം മകൾക്ക് അതേപടി കിട്ടിയിട്ടുണ്ട് എന്നും പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.



അമ്മയും മകളും ഒരുപോലെയാണ്. ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ലിസി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1982 മുതൽ 1991 വരെ താരം സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു. 1990 ലാണ് ലിസിയും പ്രിയദർശനും വിവാഹിതരാകുന്നത്. പിന്നീട് ലിസി സിനിമയിൽ നിന്ന് വിട്ടു നിന്നു. 2016 ൽ ഇവർ വേർപിരിയുകയും ചെയ്തു. 2018 ൽ ലിസി വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.





