
അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ അഭിനയിച്ചു. ഒന്നിലധികം ഭാഷകളിലായി 50-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.



താരം പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. അതൊരു ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബം ആയിരുന്നു. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. അതേ വർഷം തന്നെ മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു.



തമിഴകത്തും നിരവധി ആരാധകരെ സിനിമ നേടിക്കൊടുത്തു. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം. പിന്നീടാണ് അഭിനയം ആരംഭിക്കുന്നത്. 2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും നേടാൻ സാധിച്ചത് സിനിമയിലേക്കുള്ള അവസരങ്ങൾക്ക് വലിയ തോതിൽ ആക്കം കൂട്ടി.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷകപ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്. ഇപ്പോഴും കുറച്ചു വർഷങ്ങളായി സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. ജൻഡർ ജസ്റ്റിസ് സിനിമാ മേഖലയിൽ ഇല്ലാത്തതു കൊണ്ടാണ് എന്നാണ് വർഷങ്ങളോളമായി സിനിമാ മേഖലയിൽ നിന്നും താൻ വിട്ടുനിൽക്കുന്നത് എന്നാണ് താരം പറയുന്നത്.



തൻറെ സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല എന്നും അവർക്ക് കിട്ടുന്നത് പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല എന്നും താരം പറയുന്നുണ്ട്. പക്ഷേ ഞാൻ ഇടവേള എടുത്ത സമയം കൊണ്ട് സിനിമ ഇൻഡസ്ട്രിയിലെ തന്നെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.



സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് ഓരോ ഭാഷയിലും മുൻനിര നായകന്മാരുടെ കൂടെ മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിൽക്കാൻ മാത്രം മികവോടെ തന്നെയാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ സിനിമാ മേഖലയിൽ താരം സജീവമല്ലാതിരുന്നിട്ട് കൂടി സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായത്.





