
മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി മാറി. വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏതു മേഖലയിൽ ആണെങ്കിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞത്. ഏത് മേഖലയിൽ ആണെങ്കിലും താരം പരിപൂർണ്ണമായി കൈകാര്യം ചെയ്യുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.



ജമ്നാപ്യാരി കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. ഓരോ സിനിമകളിലൂടെയും താരത്തിന് തന്റെ ആരാധകരെ വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.



താരം എല്ലാം തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന് അഭിമുഖങ്ങൾ എല്ലാം വൈറലാകുന്നു അതും താരത്തിന്റെ പ്രസ്താവനകൾ ട്രോളന്മാർ ഏറ്റെടുക്കുന്നതും. താരം പറയുന്നത് ട്രോളുകൾ കാരണം സിനിമയിൽ അവസരം കുറയുന്നുണ്ട് എന്നും സിനിമ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നുമാണ്. സിനിമയില്ലെങ്കിലും ജീവിക്കാൻ മറ്റൊരു മാർഗ്ഗം താൻ കണ്ടുവെച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.



സിനിമ അല്ലെങ്കിൽ ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങുമെന്നും യൂട്യൂബ് ചാനൽ ആണെങ്കിൽ അവനവനെ ഇഷ്ടമുള്ള കണ്ടെന്റുകൾ ചെയ്യാമെന്നും ആരുടെയും താളത്തിനൊത്ത് തുള്ളേണ്ട കാര്യമില്ല എന്നും ആരുടെയും അവസരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കേണ്ട ആവശ്യമില്ല എന്നാണ് താരം പറയുന്നത്. ഞാൻ ഒരിക്കലും സിനിമകൾ ചോദിച്ചു വാങ്ങിയിട്ടില്ല എന്നും അവസരങ്ങൾക്ക് വേണ്ടി ആരോടും ചോദിക്കാറില്ല എന്നും താരം ഇതിനോട് ചേർത്തു പറയുന്നുണ്ട്.



കോംപ്രമൈസ് ചെയ്താൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിക്കുന്നുണ്ട് എന്നും അവരോടെല്ലാം ഞാൻ നോ എന്നാണ് പറയുന്നത് എന്നും താരം പറഞ്ഞു. ഇങ്ങനെ ചെയ്ത് സിനിമകൾ ലഭിക്കേണ്ട ഒരു കാര്യവുമില്ല എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ എപ്പോഴാണെങ്കിലും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴും താരത്തിന്റെ പ്രസ്താവനകൾ വലിയ ആരവത്തിലാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.





