തെലുങ്ക് സിനിമകളിലും ഹിന്ദി ടെലിവിഷനിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നിക്കി തംബോലി. മോഡൽ ആയാണ് താരം തന്റെ കരിയർ ആരാഭിച്ചത്. 2019-ൽ, തെലുങ്ക് ഹൊറർ കോമഡി ചിത്രമായ ചികതി ഗാഡിലോ ചിത്തകൊടുഡുവിലൂടെ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ രംഗത്ത് കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
2019-ൽ കാഞ്ചന 3 എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. ലോറൻസ് ചിത്രത്തിനായി ചെന്നൈയിൽ ഒരു ഓഡിഷനായി താരത്തെ വിളിക്കുകയും അവിടെ വെച്ച് താരത്തിന്റെ നൃത്തച്ചുവടുകളിൽ ആകൃഷ്ടനായത് കൊണ്ടാണ് കാഞ്ചന 3 എന്ന ചിത്രത്തിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. വേഷമാണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം താരത്തിന് തെളിയിക്കാൻ കഴിഞ്ഞു.
ചികതി ഗഡിലോ ചിതകൊടുടു, കാഞ്ചന 3 എന്നിവയെ കൂടാതെ തീപ്പാറ മീസം, അന്റെ സുന്ദരനികി എന്നീ സിനിമകളിലും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു തന്റെ അഭിനയ വൈഭവം വളരെ മനോഹരമായി താരം പ്രകടിപ്പിക്കുന്ന അതുകൊണ്ടുതന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്.
സിനിമയിലെന്ന പോലെ താരം ടെലിവിഷൻ മേഖലയിലും സജീവമാണ്. 2020-ൽ, താരം ബിഗ് ബോസ് 14 -ൽ പങ്കെടുക്കുകയും രണ്ടാം റണ്ണറപ്പായി മാറുകയും ചെയ്തു. അതുപോലെ തന്നെ 2021-ൽ, താരം സ്റ്റണ്ട് അധിഷ്ഠിത റിയാലിറ്റി ഷോ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11 ൽ പങ്കെടുക്കുകയും പത്താം സ്ഥാനത്തെത്തുകയും ചെയ്തു. സിനിമാ മേഖലയിലെ ഇതുപോലെതന്നെ ടെലിവിഷൻ പ്രേക്ഷകരെയും താരം ഇതിലൂടെ കയ്യിലെടുത്തു.
എന്തായാലും അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്ത താരമാണ് നിക്കി. ഏത് കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്. ഭാവിയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിൽ താരത്തെ കാണാൻ കഴിയും എന്നാണ് ആരാധകർ വിചാരിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. അതുകൊണ്ട് തന്നെ താരം പുതിയ ഫോട്ടോകൾ പങ്കുവച്ചപ്പോൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ക്യാപ്ഷന്റെ ആവശ്യമില്ല നിങ്ങളുടെ അറ്റൻഷൻ ആണ് വേണ്ടത് എന്നാണ് അവർ ക്യാപ്ഷനായി നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.