അറിയപ്പെടുന്ന ഇന്ത്യൻ നടിയും മോഡലും കണ്ടന്റ് മേക്കറും ആണ് രൂപ രായപ്പ.
താരം പ്രധാനമായും കന്നഡ ചലച്ചിത്ര വ്യവസായത്തിലാണ് പ്രവർത്തിക്കുന്നത്. പാൻ-ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്രമായ KGF: ചാപ്റ്റർ 1ലും , KGF: ചാപ്റ്റർ 2 വിലും താരം അഭിനയിച്ചത് ശ്രദ്ധേയമാവുകയും അതിലൂടെ താരം ജനപ്രിയ നായിക ആവുകയും ചെയ്തിരിക്കുന്നു. ചിത്രത്തിൽ അടിമയുടെ വേഷമാണ് താരം ചെയ്തതെങ്കിലും താരത്തിന്റെ കരിയറിന്റെ ഉയർച്ചക്ക് ഇത് സഹായിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ ഇന്ത്യൻ പബ്ലിക് സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളേജിൽ PCMB പഠിക്കുകയും പിന്നീട് ബാംഗ്ലൂരിലെ ആട്രിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്തു. വിദ്യാ സമ്പാദാനത്തിലൂടെ വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരം നേടിയത്.
ചെറുപ്പം മുതലേ നടിയാകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. കോളേജിലെ അവസാന വർഷത്തിൽ പഠിക്കുമ്പോൾ താരം ഒരു നാടക സംഘത്തിൽ ചേരുകയും നിരവധി നാടകങ്ങളിൽ പങ്കെടുക്കുകയും ചെയ്ത്തിട്ടുണ്ട്. വാണിജ്യ നാടകങ്ങളിൽ അഭിനയിച്ചാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരം ബാംഗ്ലൂർ ലിറ്റിൽ തിയേറ്റർ, ജാഗൃതി തിയേറ്റർ, പ്രകാശം, മീമാവ് മിസ്റ്ററി തിയേറ്റർ തുടങ്ങിയ നിരവധി ജനപ്രിയ ഇംഗ്ലീഷ്, കന്നഡ നാടക ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു.
കെ ജി എഫ് പുറത്തിറങ്ങിയ അതേ വർഷം തന്നെ കന്നഡ ചിത്രമായ ത്രടകയിൽ ഒരു ചെറിയ വേഷം താരം ചെയ്തിട്ടുണ്ട്. തുടർന്ന്, ക്ഷണ, ലാലി തുടങ്ങിയ ചില ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. വൺ കട്ട് ടു കട്ട്’ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഷോർട്ട് ഫിലിമിൽ നിന്നാണ് താരത്തെ കണ്ടെത്തിയത്. താരത്തിന് ആ ചിത്രത്തിൽ നേഹയുടെ വേഷം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
മൈസൂർ ഡയറീസ്’ എന്ന കന്നഡ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിവി ചാനലായ കളേഴ്‌സ് സൂപ്പർ, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ്, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയായ കാൾ ഇൻഫ്ര തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ടിവി പരസ്യങ്ങളിൽ താരം ഇടം നേടിയിട്ടുണ്ട്. എംഫൈൻ, ബാങ്ക് ബസാർ തുടങ്ങിയ ബ്രാൻഡുകളുടെ പ്രിന്റ് പരസ്യങ്ങളിലും താരം അഭിനയിച്ചു.
റാവു നന്ദകിഷോറിന്റെ സഖി ഉൾപ്പെടെ നിരവധി കന്നഡ ഗാനങ്ങളുടെ മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വോഗ് പോലെയുള്ള വിവിധ മാസികകളുടെ കവർ ഗേൾ ആയും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. 2015-ൽ ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (BISFF) ‘നിത്യകർമ്മ’ എന്ന ചിത്രത്തിന് ‘കർണ്ണാടകയിലെ മികച്ച ഷോർട്ട് ഫിലിം’ അവാർഡ് താരത്തിന് ലഭിച്ചത് എടുത്തു പറയേണ്ട നേട്ടമാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്.