
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയും ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈറ ദസ്ത്തൂർ. 2013 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.



2013 ൽ പുറത്തിറങ്ങിയ ഇസ്ഹാഖ് എന്ന ഹിന്ദി സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അനേകൻ എന്ന സിനിമയിൽ നാലു വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം തമിഴിൽ തരംഗമായി. കുങ്ഫു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മന്ദാറിൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അരങ്ങേറ്റം കുറിച്ചു.



2018 ൽ Manasuku Nachindi എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. സിനിമയെ കൂടാതെ വെബ് സീരിസിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച വ്യത്യസ്ത ഭാഷകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താണ്ഡവ് എന്ന വെബ്സീരിസിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ മോഡലിംഗ് രംഗത്ത് താരം സജീവമാണ്.



താരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തിനെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ സ്റ്റോറിയിൽ തന്റെ ആരാധകരോട് ചോദ്യവലി പോലെ ഒരു സേഷൻ പങ്കുവെച്ചിരിക്കുകയാണ്. വളരെ ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് താരം സ്റ്റോറി ലൈനായി പങ്കുവെച്ചത്.



തീവ്ര പരിചരണ വിഭാഗത്തിലേതു പോലെയുള്ള സംവിധാനങ്ങളോടെ അവശനായി കിടക്കുന്ന ഒരു പുരുഷന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. പുരുഷന് ആർത്തവം ഉണ്ടായാൽ ഇങ്ങനെയിരിക്കും എന്നാണ് താരം ഉദ്ദേശിച്ചിരിക്കുന്നത്. ആരാധകർക്ക് തങ്ങളുടെ അഭിപ്രായം പറയാനുള്ള ഓപ്ഷനും താരം നൽകിയിട്ടുണ്ട്. താരത്തിന് പ്രസ്താവനയോട് വളരെ പെട്ടെന്നാണ് ഒരുപാട് പേർ പ്രതികരിച്ചത്.






