ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരങ്ങളാണ് സുരഭി & സമൃദ്ധി അഥവാ ചിങ്കി & പിങ്കി. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ഇത്രയും ഫേമസ് ആയ ഇരട്ടകൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്ത് ഒരുപോലെ തിളങ്ങി നൽകാനും ഈ ഇരട്ടകൾക്ക് സാധിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇവർ സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതൊരു പരിപാടിയിലും ഒരുമിച്ച് പ്രത്യക്ഷപ്പെടുക എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇവരുടെ സംസാരവും രീതിയും നടപ്പും ഒക്കെ ഒരുപോലെയാണ് എന്നുള്ളത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു.
സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ ഇവർ ഇൻസ്റ്റാഗ്രാമിൽ ഒരൊറ്റ അക്കൗണ്ട് ആണ് ഡീൽ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇവർക്ക് 10 മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഇവർ ആരാധകരോട് ഇടപെടാറുണ്ട്.
ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത ഇവർ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിലും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇവർ ഒരുമിച്ചുള്ള പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. സിമ്മിങ് പൂളിൽ അടിച്ചുപൊളിച്ചു എൻജോയ് ചെയ്യുന്ന ഇവരുടെ കിടിലൻ ഗ്ലാമർ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.
ടിക് ടോക് സ്റ്റാർ എന്ന ലേബലിൽ ആണ് ഇവർ ആദ്യം അറിയപ്പെട്ടത്. തുടർച്ചയായി വ്യത്യസ്തമായ വീഡിയോകൾ ടിക്ടോക്കിൽ പങ്കുവെച്ചുകൊണ്ട് ഇവർ ആരാധക ശ്രദ്ധപിടിച്ചുപറ്റി. ഒരു സമയത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും ട്രെൻഡിങ് ആയ ടിക് ടോക് സ്റ്റാർ ഇവർ രണ്ടു പേരായിരുന്നു. വ്യത്യസ്തമായ ഡാൻസ് വീഡിയോകളും കോമഡി ക്ലിപ്പുകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി.
ഇന്ത്യയിൽ അറിയപ്പെട്ട ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ ഇവർ കോലാബ് വീഡിയോ ചെയ്തിട്ടുണ്ട്. കപിൽ ശർമ, നോറ ഫാതെഹി, സിദ്ധാർഥ് നിഗം, അഭിഷേക് നിഗം, ഭാവിൻ ബാനുശാലി, സമീക്ഷ സുഡ്, വിശാൽ പണ്ടേ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്. ഒരുപാട് ടെലിവിഷൻ ഷോകളിൽ ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത കപിൽ ശർമ ഷോ ലൂടെയാണ് ഇവർ കൂടുതൽ അറിയപ്പെട്ടത്.