മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടും താരം വളരെ പെട്ടന്ന് ജനപ്രീതി നേടി.
സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ സിനിമയായ ജനഗണമന ആണ് താരത്തിന്റെ അവസാന റിലീസ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചത്. സിനിമയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരം ഭംഗിയാക്കിയത്. ഏതു തരത്തിലുള്ള കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട് എന്നു ഈ സിനിമയിലൂടെ വീണ്ടും താരം തെളിയിച്ചിരിക്കുകയാണ്.
അഭിനയ മികവിനും അതുപോലെ തന്നെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും മെയ്ന്റയിൻ ചെയ്യുന്നതിലും താരത്തിന് ആരാധകരിൽ നിന്നും പ്രശംസകൾ ലഭിക്കാറുണ്ട്. താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും വളരെ പ്പെട്ടെന്നു തന്നെ തരംഗം ആകാറുണ്ട്. ഇപ്പോൾ താരം യോഗ ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.